മോസ്‌കോ : അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 ഉടൻ എത്തിക്കുമെന്ന് റഷ്യൻ കമ്പനി അൽമാസ് ആന്റേ അറിയിച്ചു. 2018 ഒക്ടോബറിലാണ് ഇന്ത്യയും റഷ്യയും 5.43 ബില്യൻ ഡോളർ(40,000 കോടി രൂപ) എസ് 400 ഭൂതല മിസൈൽ പ്രതിരോധ കരാർ ഒപ്പുവച്ചത്.
Read Also : തനിച്ച് താമസിച്ചിരുന്ന യുവതിയുടെ വീട്ടിൽ ഉസ്താദിനെ മരിച്ച നിലയിൽ കണ്ടെത്തി
കരാർ അനുസരിച്ച് 2021 അവസാനത്തോടെ ഭൂതല മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 ഇന്ത്യയിലേക്ക് എത്തിക്കാനാവുമെന്ന് കമ്പനി ഡെപ്യൂട്ടി സിഇഒ വ്യാചെസ്ലാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യൻ സൈനികർക്ക് എസ് 400 കൈകാര്യം ചെയ്യുന്നതിനുളള പരിശീലനം പൂർത്തിയായതായും അദേഹം അറിയിച്ചു. അടുത്ത സംഘത്തിലുളള ശാസ്ത്രജ്ഞരുടെ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഈ സംവിധാനം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുളള ശേഷി ഇന്ത്യൻ സൈന്യം നേടി കഴിഞ്ഞു. ഇവർ സംവിധാനത്തിന്റെ കാര്യക്ഷമതയിൽ സന്തുഷ്ടരാണെന്നും കമ്പനി ഡപ്യൂട്ടി സിഇഒ പറഞ്ഞു.
Post Your Comments