ന്യൂഡല്‍ഹി : ഭീകരര്‍ തന്റെ മാതൃസഹോദരനെ നിഷ്‌കരുണം കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി റിഷാദ് റഹ്മാനി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താലിബാന്‍ ഭീകരര്‍ തന്റെ കുടുംബത്തോട് ചെയ്തത് ഓര്‍ക്കുമ്പോള്‍ റിഷാദ് റഹ്മാനിയുടെ മുഖത്ത് ഇപ്പോഴും ഭയമാണ്. ഇന്ത്യയില്‍ സുരക്ഷിതനായി താമസിക്കുമ്പോള്‍ റഹ്മാനിയുടെ ചിന്ത മുഴുവന്‍ താലിബാന്റെ ക്രൂരതകളില്‍ നരകിക്കുന്ന അഫ്ഗാന്‍ ജനതയെക്കുറിച്ചാണ്.
Read Also : അഫ്ഗാനില്‍ താലിബാന്റെ ചെയ്തികള്‍ പുടിനുമായി ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
2019 ലാണ് താലിബാന്റെ നിരന്തര ആക്രമണങ്ങളില്‍ ഭയന്ന് റഹ്മാനിയും കുടുംബവും അഫ്ഗാനില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്തത്. മാതാവിന്റെ സഹോദരന്റെ വേര്‍പാടിനെ തുടര്‍ന്നായിരുന്നു ഇത്. ബാല്‍ക്ക് പ്രവിശ്യയിലെ മസ്ഹര്‍ ഇ ഷരീഫില്‍ മാതൃസഹോദരനും കുടുംബത്തിനുമൊപ്പം സന്തോഷമായി കഴിഞ്ഞുവരികയായിരുന്നു റഹ്മാനിയും കുടുംബവും. എന്നാല്‍ താലിബാന്‍ ഭീകരര്‍ ഇതെല്ലാം ഇല്ലാതാക്കി.
അഫ്ഗാനില്‍ ട്രാന്‍സ്‌ലേറ്ററായി ജോലി ചെയ്തുവരികയായിരുന്നു റഹ്മാന്റെ മാതൃസഹോദരന്‍. ഒരിക്കല്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അദ്ദേഹത്തെ താലിബാന്‍ ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തി. ഇതോടെ റഹ്മാനിയുടെ കുടുംബത്തിന്റെ സന്തോഷവും ഇല്ലാതെയായി. ശേഷവും താലിബാന്‍ ആക്രമണങ്ങള്‍ തുടര്‍ന്നതോടെ കുടുംബത്തോടൊപ്പം റഹ്മാനി ഇന്ത്യയില്‍ എത്തി.
ഇന്ത്യയിലേക്ക് പലായനം ചെയ്തതുകൊണ്ട് താനും കുടുംബവും സുരക്ഷിതനായെങ്കിലും നിലവിലെ അഫ്ഗാന്‍ ജനതയുടെ അവസ്ഥ അതിയായ ആശങ്കയുളവാക്കുന്നുണ്ടെന്ന് റഹ്മാനി പറയുന്നു.
Post Your Comments