ദുബായ്: പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലനം പുനരാരംഭിച്ചു. രാജ്യം അശാന്തിയിലൂടെ കടന്നുപോവുകയാണെങ്കിലും താലിബാൻ ഭരണകൂടം ക്രിക്കറ്റിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും വിമാനയാത്ര പുനരാരംഭിച്ചാൽ ടീം പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കായി പുറപ്പെടുമെന്നും അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് മേധാവി ഹമീദ് ഷിൻവാരി അറിയിച്ചു.
യുഎഇയിൽ നടത്താനിരുന്ന മത്സരങ്ങൾ ഐപിഎൽ ഒരുക്കം കാരണം ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു. അഫ്ഗാൻ ടീമിലെ പ്രധാന താരങ്ങളായ റഷീദ് ഖാനും മുഹമ്മദ് നബിയും ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ടൂർണ്ണമെന്റിൽ കളിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. എന്നാൽ വനിത ക്രിക്കറ്റിനെക്കുറിച്ച് ഹമീദ് ഷിൻവാരി ഒന്നും പ്രതികരിച്ചില്ല. ശ്രീലങ്കയിലാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര നടക്കുക.
Read Also:- കേരളത്തിന്റേതു മാത്രമായ ‘കൊല്ലവർഷം’
അതേസമയം, താലിബാൻ ഭരണത്തിൽ ടീമംഗങ്ങൾക്ക് ഭയമുണ്ടെന്ന് അഫ്ഗാൻ ക്രിക്കറ്റ് താരം നവീനുൽ ഹഖ് പറഞ്ഞു. ക്രിക്കറ്റിൽ ഇടപെടില്ലെന്ന് താലിബാൻ പറഞ്ഞിട്ടുണ്ടെങ്കിലും അത് പൂർണമായും വിശ്വസിക്കാനാവില്ല. അഫ്ഗാനികൾക്ക് ക്രിക്കറ്റ് വെറുമൊരു ഗെയിം മാത്രമല്ല. പ്രശ്നങ്ങളെപ്പറ്റി ഒന്നോ രണ്ടോ മിനിട്ട് മറന്നു ക്രിക്കറ്റ് മാത്രം ശ്രദ്ധിക്കുന്നവരാണ് അഫ്ഗാനികൾ എന്നും നവീനുൽ പറഞ്ഞു.
Post Your Comments