Latest NewsKeralaNewsIndiaInternationalOmanGulf

ഇന്ത്യയടക്കം 18 രാഷ്​ട്രങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക്​ നീക്കി ഒമാന്‍

സെപ്​റ്റംബര്‍ ഒന്ന്​ മുതലായിരിക്കും തീരുമാനം പ്രാബല്ല്യത്തില്‍ വരുന്നത്

മസ്​കത്ത്​: ഇന്ത്യയടക്കം 18 രാഷ്​ട്രങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക്​ നീക്കി ഒമാന്‍. രാജ്യത്ത് അംഗീകാരമുള്ള കോവിഡ് വാക്സിന്റെ രണ്ട്​ ഡോസും സ്വീകരിച്ചവര്‍ക്കാണ്​ പ്രവേശനാനുമതി ലഭിക്കുകയെന്നും സെപ്​റ്റംബര്‍ ഒന്ന്​ മുതലായിരിക്കും തീരുമാനം പ്രാബല്ല്യത്തില്‍ വരുന്നതെന്നും ഒമാൻ​ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറപ്പെടുവിച്ച പ്രസ്​താവനയില്‍ വ്യക്തമാക്കി.

ഒമാനില്‍ റെസിഡന്‍റ്​ വിസയുള്ളവര്‍, ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്നവര്‍, യാത്രക്ക്​ വിസ അനുമതി ആവശ്യമില്ലാത്തവര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്കാണ്​ അനുമതി നൽകിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. നാല്​ മാസത്തെ ഇടവേളക്ക്​ ശേഷമാണ്​ ഒമാന്‍ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക്​ പിൻവലിക്കുന്നത്​.

ഓക്​സ്​ഫഡ്​ ആസ്​ട്രാസെനക്ക, സ്​പുട്​നിക്ക്​, ഫൈസര്‍, സിനോവാക്​ എന്നീ വാക്സിനുകള്‍ക്കാണ്​ ഒമാനില്‍ അംഗീകാരമുള്ളത്​. കോവിഷീല്‍ഡ്​, സ്​പുട്​നിക്​ എന്നീ വാക്സിനുകൾ സ്വീകരിച്ചവര്‍ക്ക്​ ഇന്ത്യയില്‍ നിന്ന്​ യാത്രാനുമതി ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button