Life Style

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ അഞ്ച് ടിപ്സ്

രക്തസമ്മര്‍ദ്ദം അഥവാ ബ്ലഡ് പ്രഷര്‍ (ബിപി) ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ് ഇങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് പലരേയും പിടിപെടുന്നത്. രക്തസമ്മര്‍ദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ് ഇങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ടാണ് രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്.

ബിപിയുള്ളവരാണെങ്കില്‍ അത് നിയന്ത്രിച്ചുനിര്‍ത്താന്‍ ഭക്ഷണമടക്കമുള്ള ജീവിതരീതികളില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തേണ്ടതുമുണ്ട്. ഇപ്പോള്‍ വീട്ടില്‍ വച്ചുതന്നെ ബിപി പരിശോധിച്ചറിയാനുള്ള സംവിധാനങ്ങള്‍ ലഭ്യമാണ്. അതിനുള്ള ഉപകരണം വാങ്ങി വീട്ടില്‍ സൂക്ഷിച്ചാല്‍ ബിപി ഇടവിട്ട് പരിശോധിച്ച് ഉറപ്പിക്കാവുന്നതുമാണ്.

ബിപി നിയന്ത്രണത്തിലാക്കാന്‍ സഹായിക്കുന്ന ചില ലൈഫ്സ്‌റ്റൈല്‍ ടിപ്സ് ഇതാ…

ജീവിതശൈലീരോഗങ്ങളുള്ളവര്‍ ഭക്ഷണകാര്യങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ബിപിയുടെ കാര്യത്തിലും സാഹചര്യം സമാനം തന്നെ. സമയത്തിന് കഴിക്കുക, നല്ല ഭക്ഷണം തെരഞ്ഞെടുക്കുക, ‘ബാലന്‍സ്ഡ്’ ആയ ഡയറ്റ് പാലിക്കുക.

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതും ബിപി അധികരിക്കാനുള്ള സാധ്യതയെ കുറയ്ക്കുന്നു. ദിവസത്തില്‍ 1500 മില്ലിഗ്രാമില്‍ അധികം ഉപ്പ് നല്ലതല്ലെന്ന് മനസിലാക്കുക.

യോഗസനങ്ങള്‍ പരിശീലിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും. വജ്രാസനം, മാലാസനം, താഡാസനം, വൃക്ഷാസനം എന്നിവയെല്ലാം ഇതിനായി പരിശീലിക്കാം.

ജോലിസംബന്ധമായോ, വീട്ടിലെ കാര്യങ്ങളെ ചൊല്ലിയോ മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടാത്തവര്‍ ആരുമില്ല. എന്നാല്‍ ‘സ്ട്രെസ്’ കൂടുന്നത് ബിപി ഉയര്‍ത്താനിടയാക്കും. അതിനാല്‍ തന്നെ സമ്മര്‍ദ്ദങ്ങളെ വരുതിയിലാക്കാന്‍ പരിശീലിക്കേണ്ടത് നിര്‍ബന്ധമണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button