NattuvarthaLatest NewsKeralaNewsIndia

70 വര്‍ഷം കോണ്‍ഗ്രസ് വിജയിച്ചിരുന്ന അമേഠിയില്‍ ഒരു ജില്ലാ ആശുപത്രി പോലും ഇല്ലായിരുന്നു: രാഹുലിന് മറുപടിയുമായി സ്‌മൃതി

കോണ്‍ഗ്രസ് ഭരണകാലത്ത് മുംബൈ-പുണെ എക്‌സ്പ്രസ് വേ ആസ്തി വില്‍പ്പനയുടെ സമാഹരിച്ച 8000 കോടി രൂപയെക്കുറിച്ച് രാഹുൽ ഗാന്ധി വിശദീകരിക്കേണ്ടതുണ്ട്

ഡല്‍ഹി: കേന്ദ്രസർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ഭാരതത്തിന്റെ കിരീടത്തിലെ രത്‌നങ്ങളെ കേന്ദ്രസർക്കാർ വിറ്റഴിക്കുന്നുവെന്ന് ആരോപിച്ച രാഹുൽ ഗാന്ധിയോട് 70 വര്‍ഷം കോണ്‍ഗ്രസ് വിജയിച്ചിരുന്ന രാഹുലിന്റെ പഴയ മണ്ഡലമായ അമേഠിയില്‍ ഒരു ജില്ലാ ആശുപത്രി പോലും ഇല്ലായിരുന്നു എന്ന് സ്മൃതി ഇറാനി പറഞ്ഞു.

സർക്കാരിന്റെ ധനസമാഹരണ പദ്ധതിയെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് വിയോജിപ്പുണ്ടെങ്കില്‍, കോൺഗ്രസ് ഭരണകാലത്ത് രാഹുലിന്റെ മാതാവ് രാജ്യത്തെ വില്‍ക്കുകയായിരുന്നു എന്നാണോ രാഹുല്‍ ആരോപിക്കുന്നതെന്നും സ്മൃതി ഇറാനി ചോദിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് മുംബൈ-പുണെ എക്‌സ്പ്രസ് വേ ആസ്തി വില്‍പ്പനയുടെ സമാഹരിച്ച 8000 കോടി രൂപയെക്കുറിച്ച് രാഹുൽ ഗാന്ധി വിശദീകരിക്കേണ്ടതുണ്ടെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

ചണ്ഡിഗഡ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര്: എംബി രാജേഷിന്റെ വാദം പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ

70 വര്‍ഷമായി മറ്റ് ഗവൺമെന്റുകൾ രാജ്യത്തുണ്ടായ നേട്ടങ്ങളെ മോദി സര്‍ക്കാര്‍ ആസ്തികള്‍ വിറ്റഴിച്ച് നശിപ്പിക്കുന്നുവെന്നും കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ക്ക് തീറെഴുതി കൊടുക്കുന്നു എന്നുമായിരുന്നു രാഹുൽ ഗാന്ധി ആരോപിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button