Latest NewsKeralaNews

സംസ്ഥാനത്തിന് 6.06 ലക്ഷം ഡോസ് വാക്സിൻ കൂടി: ചൊവ്വാഴ്ച്ച വാക്‌സിൻ നൽകിയത് 3.14 ലക്ഷം പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന് 6,05,680 ഡോസ് വാക്സിൻ കൂടി ലഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ‘5,09,400 ഡോസ് കോവിഷീൽഡ് വാക്സിനും 96,280 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,72,480, എറണാകുളം 2,00,530, കോഴിക്കോട് 1,36,390 എന്നിങ്ങനെ ഡോസ് കോവിഷീൽഡ് വാക്സിനും തിരുവനന്തപുരം 32,600, എറണാകുളം 37,900, കോഴിക്കോട് 25,780 എന്നിങ്ങനെ ഡോസ് കോവാക്സിനുമാണെത്തിയത്. ഇതുകൂടാതെ കെ.എം.എസ്.സി.എൽ. മുഖേന സംസ്ഥാനം വാങ്ങിയ 10 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും ലഭ്യമായിട്ടുണ്ടെന്ന്’ മന്ത്രി വിശദമാക്കി.

Read Also: ആഫ്രിക്കയിലെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താതെ പി വി അൻവർ എംഎൽഎ: ഗുരുതരമായ ചട്ടലംഘനമെന്ന് ആക്ഷേപം

‘വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 3,13,868 പേർക്ക് വാക്സിൻ നൽകി. 1,143 സർക്കാർ കേന്ദ്രങ്ങളും 376 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1519 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 2,65,82,188 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,95,36,461 പേർക്ക് ഒന്നാം ഡോസ് വാക്സിനും 70,45,727 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷൻ അനുസരിച്ച് 55.19 ശതമാനം പേർക്ക് ഒന്നാം ഡോസും 19.90 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 68.07 ശതമാനം പേർക്ക് ഒന്നാം ഡോസും 24.55 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ടെന്നും’ വീണാ ജോർജ് വ്യക്തമാക്കി.

Read Also: സുരക്ഷിതമായ ലൈംഗിക ബന്ധം ഉറപ്പാക്കാന്‍ സ്വകാര്യഭാഗത്ത് വീര്യം കൂടിയ പശ തേച്ച യുവാവ് മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button