കാബൂൾ: അഹമ്മദ് മസൂദിനും സൈന്യത്തിനും കീഴടങ്ങാൻ താലിബാൻ നാല് മണിക്കൂർ സമയം കൊടുത്തതിന് പിന്നാലെ ബാഗ്ലാനിൽ മുൻ അഫ്ഗാൻ സർക്കാരിന്റെ പ്രതിരോധ സഖ്യവും താലിബാനും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 305 ഓളം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരം തീർക്കാൻ ഇറങ്ങിത്തിരിച്ച താലിബാന് നഷ്ടമായത് ജില്ലാ തലവൻ അടക്കം 50 ഓളം അംഗങ്ങളുടെ ജീവൻ. അഫ്ഗാനിലെ ഫജ്റ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ താലിബാന്റെ ജില്ലാ തലവൻ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇതുകൂടാതെ 50 താലിബാൻകാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ട്. താലിബാന്റെ ബനു ജില്ലാതലവനോടൊപ്പം കൂട്ടാളികളായ മൂന്നു പേരും കൊല്ലപ്പെട്ടു.
ഏറ്റുമുട്ടലിൽ അഫ്ഗാൻ സേനയിലെ ഒരാൾ കൊല്ലപ്പെടുകയും 6 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വടക്കൻ മേഖലയായ പഞ്ച്ശീറിൽ കീഴടങ്ങാൻ തയാറാകാതെ പോരാട്ടം തുടരുകയാണ്. അഫ്ഗാൻ സൈന്യത്തിനൊപ്പം പ്രാദേശിക ഗോത്ര നേതാക്കളും ജനങ്ങളുമുണ്ട്. കഴിഞ്ഞദിവസമായിരുന്നു സൈന്യം ബാഗ്ലാൻ പ്രവിശ്യ പിടിച്ചടക്കിയത്. താലിബാന്റെ പക്കൽ ഉണ്ടായിരുന്ന ആയുധങ്ങളും സൈന്യം കീഴടക്കി. ഇവിടെ നടന്ന ഏറ്റുമുട്ടലിൽ താലിബാന്റെ മുന്നൂറിലധികം ഭീകരരെ സൈന്യം വധിച്ചിരുന്നു.
സ്വതന്ത്രവും സമൃദ്ധവുമായ അഫ്ഗാനിസ്ഥാൻ കെട്ടിപ്പടുക്കുന്നതിനായുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഇത് ചർച്ചയിലൂടെ ഇക്കാര്യത്തിൽ തീരുമാനമാകുമെങ്കിൽ തയ്യാറാണെന്നും സൈന്യം അറിയിച്ചു. ബാഗ്ലാൻ പ്രവിശ്യയിലെ താലിബാൻ ഡെപ്യൂട്ടി ഗവർണർ ഖാരി നിസ്സാർ (താലിബ്) അന്ദ്രാബ് റോഡുകളിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി.
Post Your Comments