തൃശൂർ: 21,30,111 കുടുംബങ്ങൾക്ക് ഓണം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാറിന്റെ സൗജന്യ ഓണക്കിറ്റ് ലഭിച്ചില്ല. മൊത്തം 90,63,889 കാർഡുകളിൽ 69,33,778 കാർഡുകൾക്ക് മാത്രമാണ് കിറ്റ് കിട്ടിയത്. ഇതോടെ കിറ്റ് വിതരണം ഓണത്തിന് മുമ്പേ പൂർത്തിയാക്കുമെന്ന സർക്കാർ പ്രഖ്യാപനം പാഴ്വാക്കായി. റേഷൻ ഗുണഭോക്താക്കളായ അന്ത്യോദയ, മുൻഗണന കാർഡുകളിൽ പോലും ഇപ്പോഴും വിതരണം പൂർത്തിയാക്കാനായിട്ടില്ല.
വിധവകളും അശരണരും അടങ്ങുന്ന 5,83,536 അന്ത്യോദയ കാർഡുകളിൽ 5,15,227 പേർക്കാണ് കിറ്റ് ലഭിച്ചത്. ആകെയുള്ളതിന്റെ 88.29 ശതമാനം മാത്രമാണിത്. നിലവിൽ 68,309 അന്ത്യോദയ കാർഡ് ഉടമകൾക്ക് ഇനിയും കിറ്റ് ലഭിക്കേണ്ടതുണ്ട്. മുൻഗണന കാർഡുകളിൽ കൂടുതൽ വിതരണം നടന്നപ്പോൾ 89.46 ശതമാനം പേർക്ക് ഈ വിഭാഗത്തിൽ കിറ്റ് ലഭിച്ചു. 32,50,609 മുൻഗണന കാർഡുകളിൽ 29,09,256 പേർക്ക് കിറ്റ് ലഭിച്ചപ്പോൾ 3,41,353 പേർക്ക് ഇനിയും ലഭിക്കേണ്ടതുണ്ട്.
ആദായ നികുതി പോർട്ടലിലെ തകരാറുകൾ പരിഹരിക്കണം: ഇൻഫോസിസ് കർശന നിർദ്ദേശം നൽകി കേന്ദ്രം
സംസ്ഥാന സബ്സിഡി ലഭിക്കുന്ന 27,33,459 നീല കാർഡുകാരിൽ 16,72,867 പേർക്ക് കിറ്റ് വിതരണം ചെയ്യാനായത്പ്പോൾ 10,60,592 പേർക്ക് ഇനിയും നൽകേണ്ടതുണ്ട്. 61.19 ശതമാനം മാത്രമാണ് വിതരണം നടന്നത്. 24,96,285 പൊതുവിഭാഗം കാർഡുകളിൽ 18,36,428 പേരാണ് കിറ്റ് വാങ്ങിയത്. 6,59,857 കാർഡുകൾക്ക് ഇനിയും കിറ്റ് ലഭിക്കേണ്ടതുണ്ട്. വെള്ള കാർഡുകളിൽ 73.56 ശതമാനമാണ് വിതരണം നടന്നത്. അതേസമയം ചൊവ്വാഴ്ച കടകൾ തുറക്കുന്നതോടെ കിറ്റ് വിതരണം പുനരാരംഭിക്കും എന്ന് അധികൃതർ അറിയിച്ചു.
Post Your Comments