തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച്ച 4,29,618 പേർക്ക് വാക്‌സിൻ നൽകി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. 1,170 സർക്കാർ കേന്ദ്രങ്ങളും 343 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1513 വാക്‌സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരമാവധി പേർക്ക് വാക്‌സിൻ നൽകി സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
Read Also: ചരിത്രപുരുഷന്‍മാര്‍ ജീവിക്കുന്നത് രേഖകളിലല്ല മനുഷ്യ മനസുകളിലാണെന്ന് കുഞ്ഞാലിക്കുട്ടി
സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ 2,62,33,752 പേർക്ക് വാക്‌സിൻ നൽകിയിട്ടുണ്ട്. അതിൽ 1,92,89,777 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 69,43,975 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. 2021-ലെ പ്രൊജക്ടഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 54.49 ശതമാനം പേർക്ക് ഒന്നാം ഡോസും 19.62 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 67.21 ശതമാനം പേർക്ക് ഒന്നാം ഡോസും 24.20 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ടെന്ന് വീണാ ജോർജ് വിശദമാക്കി.
അതേസമയം സംസ്ഥാനത്തെ സിറിഞ്ച് ക്ഷാമത്തിന് താത്കാലിക പരിഹാരമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈയിൽനിന്നും 15 ലക്ഷം സിറിഞ്ചും മുംബൈയിൽ നിന്നും 5 ലക്ഷം സിറിഞ്ചും ലഭ്യമായിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.
Read Also: താലിബാനെപ്പോലെ മത രാഷ്ട്രത്തിന്റെ വകഭേദത്തിലേക്കാണ് ഇന്ത്യയെയും കെട്ടിവലിക്കുന്നത്: എംബി രാജേഷ്
Post Your Comments