KeralaUSALatest NewsNewsIndiaInternational

അഫ്ഗാന്‍ വിഷയത്തിന്റെ പ്രധാനഘടകം അമേരിക്ക: വിമർശനവുമായി ചൈന

സംഘര്‍ഷഭരിതമായ ഈ അവസ്ഥയില്‍ അമേരിക്ക അഫ്ഗാനിസ്താനെ ഉപേക്ഷിച്ച് പോകരുത്

ബെയ്ജിങ്: അഫ്ഗാനിസ്ഥാൻ വിഷയത്തില്‍ അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ച് ചൈന.
അഫ്ഗാന്‍ വിഷയത്തിന്റെ പ്രധാനഘടകം അമേരിക്കയാണെന്നും സംഘര്‍ഷഭരിതമായ ഈ അവസ്ഥയില്‍ അമേരിക്ക അഫ്ഗാനിസ്താനെ ഉപേക്ഷിച്ച് പോകരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.

അഫ്ഗാനിൽ സംഘര്‍ഷം ഒഴിവാക്കി സമാധാനപരമായ ജനജീവിതം ഉറപ്പാക്കുന്നതിനും രാജ്യത്ത് സ്ഥിരതയും പുനര്‍നിര്‍മാണവും നടത്തുന്നതിനും അമേരിക്കയുടെ ഇടപെടലും സഹായവും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്ക മുന്‍കൈയെടുക്കണമെന്നും താലിബാന്‍ ഉള്‍പ്പെടെയുള്ളവരുമായി സഹകരിച്ച് അഫ്ഗാന്‍ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയാകാൻ ചൈന സന്നദ്ധമാണെന്നും വാങ് വെന്‍ബിന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button