Latest NewsNewsIndiaInternational

അന്ന് അഫ്ഗാന് വേണ്ടി ഉപഗ്രഹം വിക്ഷേപിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട കേന്ദ്രമന്ത്രി, ഇന്ന് ഡെലിവറി ബോയ്

അഴിമതിക്കാരനല്ലാത്തത് കൊണ്ടാണ് സാദത്തിന് ഇങ്ങനെ ജീവിക്കേണ്ടി വരുന്നത്

ജർമ്മനി: 2017ല്‍ അഫ്ഗാനിസ്ഥാന് വേണ്ടി ഒരു വാര്‍ത്താ വിനിമയ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട സയ്യിദ് അഹ്മദ് ഷാ സാദത്ത് എന്ന അഫ്ഗാൻ വാര്‍ത്താവിനിമയ മന്ത്രി ഇന്ന് ഫുഡ് ഡെലിവറി നടത്തി ജീവിക്കുകയാണ് എന്ന വാർത്ത സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. അഫ്ഗാനില്‍ കൂടുതല്‍ മൊബൈല്‍ നെറ്റ്‍വര്‍ക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സാദത്ത് ഇന്ത്യയുടെ അഫ്ഗാന്‍ അംബാസര്‍ മന്‍പ്രീത് വോറയുമായി കാബൂളില്‍ ചര്‍ച്ചയും നടത്തിയിരുന്നു. ഇന്ത്യ വിക്ഷേപിച്ച സൗത്ത്‌ ഏഷ്യ ഉപഗ്രഹം ഉപയോഗിക്കാനുള്ള ഒരു ധാരണാപത്രവും അദ്ദേഹം അന്ന് ഒപ്പുവെക്കുകയും ചെയ്തിരുന്നു.

2020ല്‍ താലിബാന്‍ ഭീകരർ അവരുടെ മുന്നേറ്റം തുടങ്ങിയപ്പോൾ സാദത്ത് രാജിവെച്ച് നാടുവിടുകയായിരുന്നു. അമേരിക്ക പിന്മാറുകയും
അഫ്ഗാൻ സര്‍ക്കാര്‍ വീഴുമെന്നുറപ്പാവുകയും ചെയ്തതോടെയാണ് സാദത്ത് അഫ്ഗാന്‍ വിട്ട് ജര്‍മനിയില്‍ രാഷ്ട്രീയാഭയം തേടിയത്. ഇപ്പോൾ ജര്‍മനിയിലെ ലെയ്പ്സിഗ് നഗരത്തില്‍ ഫുഡ് ഡെലിവറി നടത്തുന്ന സാദത്തിന്റെ ചിത്രം തുര്‍ക്കി ചാനൽ റിപ്പോര്‍ട്ടര്‍ അലി ഓസ്കോക് സയ്യിദ് ആണ് ട്വീറ്റ് ചെ്യതത്. അതേസമയം അഴിമതിക്കാരനല്ലാത്തത് കൊണ്ടാണ് സാദത്തിന് ഇങ്ങനെ ജീവിക്കേണ്ടി വരുന്നതെന്നാണ് അഫ്ഗാനികള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button