കൊച്ചി: തൃക്കാക്കരയിൽ ഓണക്കോടിയൊടൊപ്പം പണം നൽകിയ സംഭവത്തിൽ നഗരസഭാ അദ്ധ്യക്ഷയ്‌ക്കെതിരായ കുറ്റം തെളിഞ്ഞാൽ പിന്തുണയ്ക്കില്ലെന്ന് പി ടി തോമസ് എംഎൽഎ. പ്രശ്‌ന പരിഹാരത്തിനോ, ഒത്തു തീർപ്പുണ്ടാക്കാനോ താൻ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനൽ സ്വഭാവമുള്ള കേസ് നിയമപരമായി രീതിയിൽ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: പൊലീസിന് വിവരം നൽകിയയാളെ കൊലപ്പെടുത്തി മോഷണക്കേസ് പ്രതികൾ: മൃതദേഹം ചാക്കിൽ കെട്ടി കനാലിൽ തള്ളി
കഴിഞ്ഞ ദിവസമാണ് വിവാദങ്ങൾക്ക് വഴിവെച്ച സംഭവം ഉണ്ടായത്. തൃക്കാക്കര നഗരസഭയിൽ ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്‌സൻ 10,000 രൂപയും സമ്മാനിച്ചിരുന്നു. പണം നൽകിയത് ശരിയായില്ലെന്ന് തോന്നിയ കൗൺസിലർമാരാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. പണം അടങ്ങിയ കവർ ഇവർ നഗരസഭാ അദ്ധ്യക്ഷയെ തന്നെ തിരികെ ഏൽപ്പിച്ചിരുന്നു. പിന്നീട് ഇവർ വിജിലൻസിൽ പരാതിയും നൽകി.
സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. സംഭവം വിവാദമായത്തോടെയാണ് ചെയർപേഴ്‌സന്റെ നടപടിയിൽ കോൺഗ്രസ് നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം താൻ ആർക്കും പണം നൽകിയിട്ടില്ലെന്നാണ് നഗരസഭാ ചെയർപേഴ്‌സൺ നൽകുന്ന വിശദീകരണം. എന്നാൽ തിരിച്ചേൽപ്പിച്ചത് പണമടങ്ങിയ കവർ തന്നെ ആണെന്ന് തെളിയിക്കാനുള്ള കൂടുതൽ വീഡിയോ കൗൺസിലർമാർ പുറത്ത് വിട്ടു. പരാതി ശരിവെച്ച് ഭരണപക്ഷ കൗൺസിലർ റാഷിദ് ഉള്ളമ്പള്ളി നടത്തിയ ഫോൺ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്.
Post Your Comments