Latest NewsKeralaIndiaNews

പൊലീസിന് വിവരം നൽകിയയാളെ കൊലപ്പെടുത്തി മോഷണക്കേസ് പ്രതികൾ: മൃതദേഹം ചാക്കിൽ കെട്ടി കനാലിൽ തള്ളി

കണ്ണൂർ: കണ്ണൂർ പൊതുവാച്ചേരിയിൽ റോഡരികിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റിപ്പോർട്ട്. പൊലീസിന് വിവരം നൽകിയ ആളെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ റോഡിന് സമീപത്തെ കനാലിൽ തള്ളുകയായിരുന്നു. മരംമുറിക്കേസില്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയ യുവാവിനെ കനാലില്‍ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. കണ്ണൂർ സ്വദേശി പ്രജീഷ് ആണ് കൊല്ലപ്പെട്ടത്. തേക്ക് മോഷണക്കേസിലെ പ്രതികളായ അബ്‌ദുൾ ഷുക്കൂർ, റിയാസ് എന്നിവരാണ് പ്രജീഷിനെ കൊലപ്പെടുത്തിയത്.

ഓഗസ്റ്റ് 9ന് ഒരു വീട്ടിലെ തേക്ക് മരം മോഷണം പോയതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ഇയാൾ പോലീസിന് കൈമാറിയിരുന്നു. ഇയാളെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. തെക്ക് മോഷണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾ തന്നെയാണ് ഇയാളെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി കനാലിൽ തള്ളിയതെന്നാണ് പോലീസ് പറയുന്നത്. കേസിൽ അറസ്റ്റിലായ പ്രതികൾ ജാമ്യത്തിലിറങ്ങി ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button