KeralaLatest NewsNewsIndia

ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവരാണ് വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയും ആലി മുസ്​ല്യാരും: പോപ്പുലർ ഫ്രണ്ട്

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്​റ്റോറിക്കല്‍ റിസര്‍ച്ച്‌​ (ഐ.സി.എച്ച്‌​.ആര്‍) തയാറാക്കിയ സ്വാതന്ത്ര്യ സമര രക്​തസാക്ഷി നിഘണ്ടുവില്‍നിന്ന്​ വാരിയം കുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി, ആലി മുസ്​ല്യാര്‍ ഉള്‍പെടെ 387 പേരെ പുറത്താക്കിയ തീരുമാനത്തിനെതിരെ പോപ്പുലർ ഫ്രണ്ട്. ചരിത്രത്തെ തിരുത്തിയെഴുതിയും ഭരണഘടനയെ തള്ളിപ്പറഞ്ഞും ഹിന്ദുത്വരാഷ്ട്ര നിർമിതിയിലേക്കുള്ള വഴിയൊരുക്കുകയാണ് ആർഎസ്എസും ബിജെപിയുമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി അബ്ദുൽ ഹമീദ് ആരോപിച്ചു.

ഹിന്ദുത്വരാഷ്ട്ര നിർമിതിയിലേക്കുള്ള വഴിയൊരുക്കുന്നതിന്റെ ഭാഗമായാണ് സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവിൽനിന്ന് വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി, ആലി മുസ്​ല്യാർ ഉൾപെടെ 387 രക്​തസാക്ഷികളെ ഒഴിവാക്കാനുള്ള നീക്കമെന്ന് അദ്ദേഹം ആരോപിച്ചു. മലബാർ സമര പോരാളികളെ അവഹേളിക്കുകയാണെന്നും ഇത്തരം ശ്രമങ്ങളെ അംഗീക്കാനാവില്ലെന്നും പോപ്പുലർ ഫ്രണ്ട് വ്യക്തമാക്കുന്നു. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ അജണ്ടയുടെ ഭാഗമായ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

Also Read:പൊലീസിന് വിവരം നൽകിയയാളെ കൊലപ്പെടുത്തി മോഷണക്കേസ് പ്രതികൾ: മൃതദേഹം ചാക്കിൽ കെട്ടി കനാലിൽ തള്ളി

‘രാജ്യത്തെ സ്വാതന്ത്യസമര പോരാട്ടങ്ങളിലെ സുപ്രധാന ഏടുകളിലൊന്നാണ് 1921ലെ മലബാർ സമരം. മലബാർ കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയവരാണ് വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയും ആലി മുസ്​ല്യാരും. അന്ധമായ മുസ്‌ലിം വിരോധത്താൽ ഈ ചരിത്രസത്യത്തെ വക്രീകരിക്കാൻ ഏറെക്കാലമായി ആർഎസ്എസ് പണിയെടുക്കുകയാണ്. ഈ നീക്കത്തിൻ്റെ തുടർച്ചയാണ് ഐസിഎച്ച്​ആർ നിർദ്ദേശം. ഹിന്ദുത്വ രാഷ്ട്രമെന്ന സ്വപ്നം കാണുന്ന ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ സർട്ടിഫിക്കറ്റ് രാജ്യത്തെ യഥാർത്ഥ സ്വാതന്ത്ര്യ സമര പോരാളികൾക്ക് ആവശ്യമില്ല. രാജ്യത്തിൻ്റെ ചരിത്രം വളച്ചൊടിക്കുകയും സ്വാതന്ത്ര്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചവരെ അപകീർത്തിപ്പെടുത്താനുമുള്ള ചരിത്രനിഷേധികളുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button