COVID 19KeralaLatest NewsNews

മലബാറിലെ ഹിന്ദുക്കളെ ലഹളക്കാർ കൊന്നതും കൊള്ളയടിച്ചതും സിനിമയിൽ അനുസ്മരിക്കുമോ ? ആഷിക് അബുവിന്റെ വാരിയം കുന്നത്ത് ഹാജിയ്ക്കെതിരെ യുവമോര്‍ച്ച നേതാവ്

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി, പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു ഒരുക്കുന്ന ‘വാരിയം കുന്നന്‍’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് അണിയറപ്രവര്‍ത്തകര്‍ നടത്തിയിരുന്നു.

“ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.”- ചിത്രത്തിന്റെ പ്രഖ്യപനം നടത്തിക്കൊണ്ട് പൃഥ്വിരാജ് അടക്കമുള്ളവര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ ഈ സിനിമയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേഷ്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ആഷിക് അബുവിന്റെ സിനിമയിൽ എങ്ങനെയാവും ചിത്രീകരിക്കുകയെന്ന് ചോദിച്ച ഗണേഷ് ഹിന്ദുക്കളുടെ വീടുകൾ ചുട്ടു നശിപ്പിച്ചതും അവിടത്തെ സ്ത്രീകളെ മാനഭംഗപ്പെടുത്തിയതും സിനിമയിൽ ചിത്രീകരിക്കുമോയെന്നും ചോദിക്കുന്നു. കൂടാതെ മലബാര്‍ കലാപത്തിനിടെ നടന്ന പല ക്രൂരമായ അക്രമ സംഭവങ്ങളും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അക്കമിട്ട് നിരത്തുന്നു.

കെ.ഗണേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ആഷിക് അബുവിന്റെ സിനിമയിൽ എങ്ങനെയാവും ചിത്രീകരിക്കുക ?

മലബാറിലെ ഹിന്ദുക്കളെ ലഹളക്കാർ കൊന്നതും കൊള്ളയടിച്ചതും സിനിമയിൽ അനുസ്മരിക്കുമോ ?
ഹിന്ദുക്കളുടെ വീടുകൾ ചുട്ടു നശിപ്പിച്ചതും അവിടത്തെ സ്ത്രീകളെ മാനഭംഗപ്പെടുത്തിയതും സിനിമയിൽ ചിത്രീകരിക്കുമോ?

കുളി കഴിഞ്ഞു മടങ്ങവേ കൂട്ടമായെത്തി മാപ്പിളമാർ കൊന്നു തള്ളിയ മരനാട് നമ്പൂതിരിപ്പാടിനെ ആഷിക് അനുസ്മരിക്കുമോ ?

ക്ഷേത്രങ്ങളെ തകർക്കും മുൻപുള്ള മാപ്പിളമാരുടെ കൂട്ട ബാങ്ക് വിളി സിനിമയിൽ അനുസ്മരിക്കുമോ?
താൻ പോറ്റി വളർത്തിയ മാപ്പിളയാൽ ചതിക്കപെട്ടു കൊലചെയ്യപ്പെട്ട 79 വയസുള്ള കുളത്തൂരിലെ മൂപ്പിൽ വാര്യരെ സിനിമയിൽ ചിത്രീകരിക്കാനാകുമോ ?

മലപ്പുറത്തു ബാറക്സിലേക്ക് തൊഴിലിനായി പോകവെ മാപ്പിളമാർ തടഞ്ഞു നിർത്തി കൊല്ലാൻ ശ്രമിച്ച കണ്ണഞ്ചേരി രാമൻ എന്ന തീയനെ ആഷിക് തന്റെ സിനിമയിൽ ചിത്രീകരിക്കാമോ ?

ഓടി രക്ഷപെട്ട കണ്ണഞ്ചേരി രാമന് പകരം മാപ്പിളമാർ വെടി വെച്ചിട്ട രാമന്റെ മകനും ചേട്ടനും തീയന്മാരായിരുന്നു.

അവരെ ആഷിക് അബു തന്റെ സിനിമയിൽ അനുസ്മരിക്കുമോ കുന്നത്തമ്പലത്തിൽ കത്തിയമാർന്ന ചെറുമ കുടികൾ സിനിമയിൽ ചിത്രീകരിക്കുമോ ?

തിരൂരിനടുത്തെ തനാളൂരിൽ തീയ സമുദായത്തിലെ കള്ളുചെത്തു തൊഴിലാളികളെ ആക്രമിച്ചു തൊപ്പിയിടീപ്പിച്ചത് സിനിമയിൽ ചിത്രീകരിക്കുമോ ?

ഖിലാഫത്ത് പ്രസ്ഥാനത്തെ അകമഴിഞ്ഞു സഹായിച്ച മഞ്ചേരി കോടതിയിലെ വക്കീൽ, മറുതുണി ഇല്ലാതെ മാപ്പിളമാർ പീഡിപ്പിക്കാൻ ശ്രമിച്ച ഭാര്യയോടും മക്കളോടും ഒപ്പം പത്തായത്തിൽ ഒളിക്കേണ്ടി വന്ന നാരായണനെ സിനിമയിൽ അനുസ്മരിക്കുമോ ?

നിലമ്പൂരിലും പുല്ലങ്ങോടും തിരൂരുരും പൊന്നാനിയിലും പെരിന്തൽമണ്ണയിലും മണ്ണാർക്കാടും നടന്ന ലഹളകളെയും ലഹളയുടെ നായകൻ കുഞ്ഞഹമ്മദ് ഹാജിയെയും സിനിമയിൽ സ്മരിക്കുമോ ?

പെരിന്തൽമണ്ണയിൽ നിന്നും മാപ്പിളമാരുടെ കണ്ണിൽ പെടാതെ തെക്കോട്ട് ഓടി ഒളിക്കേണ്ടിവന്ന ഒരു നമ്പൂതിരി കുടുംബം ഉണ്ട്, അതിൽ ഒരു ഇ. എം.എസ് എന്നൊരു നമ്പൂതിരി കൂടി ഉണ്ടായിരുന്നു.
കമ്മ്യൂണിസ്റ്റ്കാർ മറക്കില്ലല്ലോ…

https://www.facebook.com/PrithvirajSukumaran/posts/3034888606566183

https://www.facebook.com/KGaneshOfficial/posts/138418604543980

shortlink

Related Articles

Post Your Comments

Related Articles


Back to top button