Latest NewsCinemaNewsIndiaBollywoodEntertainmentMovie Gossips

നടന്‍ അമിതാഭ് ബച്ചന്റെ പേരിലുള്ള റോള്‍സ് റോയിസ് കാര്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു

കര്‍ണാടക മോട്ടോര്‍വാഹന വകുപ്പ് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ആഡംബര കാര്‍ പിടിച്ചെടുത്തത്

ബംഗളുരു: നടന്‍ അമിതാഭ് ബച്ചന്റെ പേരിലുള്ള റോള്‍സ് റോയിസ് കാര്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു. നികുതി അടയ്ക്കാത്തതിനാലാണ് കര്‍ണാടക മോട്ടോര്‍വാഹന വകുപ്പ് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ആഡംബര കാര്‍ പിടിച്ചെടുത്തത്.

അതേസമയം, 2019 ൽ അമിതാഭ് ബച്ചന്റെ പേരില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ള ഈ കാർ ബെംഗളുരുവിലെ ഒരു വ്യവസായിക്ക് വിറ്റതായാണ് റിപ്പോര്‍ട്ട്. സംവിധായകനായ വിധു വിനോദ് ചോപ്രയാണ് ബച്ചന് ഈ കാറ് സമ്മാനിച്ചതെന്നും വാര്‍ത്തകള്‍ ഉണ്ട്.

ജാതി പറയരുതെന്ന് ഗുരുദേവന്‍ പറഞ്ഞിട്ടില്ല, അങ്ങനെ ഗുരു പറഞ്ഞു എന്ന രീതിയില്‍ ചിലര്‍ വ്യാഖ്യാനിച്ചു: വെള്ളാപ്പള്ളി നടേശൻ

അതേസമയം സല്‍മാന്‍ ഖാന്‍ എന്ന വ്യക്തിയാണ് ഇപ്പോള്‍ കാര്‍ ഓടിക്കുന്നതെന്നും കാറുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. കാറിന്റെ ഇന്‍ഷുറന്‍സ് ഇതുവരെ പുതുക്കിയിട്ടില്ലെന്നും രേഖകള്‍ പ്രകാരം കാറിന്റെ ഉടമ ഇപ്പോഴും അമിതാഭ് ബച്ചനാണെന്നും ട്രാന്‍സ്‌പോര്‍ട്ട് അഡീഷണല്‍ കമ്മീഷണര്‍ നരേന്ദ്ര ഹോല്‍ക്കര്‍ വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button