Latest NewsNewsIndia

ട്രഷറികളിൽ സൂക്ഷിച്ചിരിക്കുന്ന കാണ്ടാമൃഗങ്ങളുടെ കൊമ്പും ആനക്കൊമ്പുകളും നശിപ്പിക്കാൻ തീരുമാനിച്ച് അസം

ദിസ്പുർ: ജില്ലാ ട്രഷറികളിൽ സൂക്ഷിച്ചിരുന്ന കാണ്ടാമൃഗങ്ങളുടെ കൊമ്പുകളും, ആനക്കൊമ്പുകളും മറ്റ് ശരീരത്തിന്റെ ഭാഗങ്ങളും നശിപ്പിക്കാൻ തീരുമാനിച്ച് അസം സർക്കാർ. അസം പരിസ്ഥിതി വനംവകുപ്പാണ് ഇക്കാര്യം കീരുമാനിച്ചത്. നിയമപ്രകാരമായിരിക്കും ആനക്കൊമ്പുകളും കാണ്ടാമൃഗങ്ങളുടെ കൊമ്പുകളും മറ്റ് ശരീരഭാഗങ്ങളും നശിപ്പിക്കുന്നത്.

Read Also: അമേരിക്കൻ സൈനികവിമാനത്തിൽ നിന്ന് വീണു മരിച്ചവരെ പരിഹസിക്കുന്ന ടിഷർട്ട്: കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

ആകെയുള്ളതിൽ അഞ്ചു ശതമാനം വരുന്ന സാമ്പിളുകൾ വിദ്യാഭ്യാസത്തിനും ബോധവത്കരണത്തിനും മറ്റ് ശാസ്ത്രീയപരീക്ഷണങ്ങൾക്കുമായി മാറ്റിവെയ്ക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കാണ്ടാമൃഗങ്ങളുടെ കൊമ്പുകളും, ആനക്കൊമ്പുകളും നശിപ്പിക്കാനായി ഒരു സംസ്ഥാനതല കമ്മിറ്റിയ്ക്ക് ചുമതല നൽകിയിട്ടുണ്ട്. നശിപ്പിക്കൽ പ്രക്രിയ്ക്ക് മുൻപ് ഗുവാഹത്തി ഹൈക്കോടതി ഉത്തരവ് പ്രകാരം ഓഗസ്റ്റ് 29-നു ഗുവാഹത്തി അസം ഫോറസ്റ്റ് സ്‌കൂൾ ക്യാമ്പസിൽ പബ്ലിക് ഹിയറിങ് നടത്തും. വൈൽഡ്ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 1972 നു അനുസൃതമായിട്ടായിരിക്കും നടപടികൾ.

കോടതിയിൽ വ്യാജക്കൊമ്പുകളെന്ന് മുദ്ര കുത്തിയവയും അത്തരത്തിൽ സംശയം ഉള്ളതുമായ കൊമ്പുകൾ പ്രത്യേകം പെട്ടിക്കളിലാക്കി സീൽ ചെയ്യും. നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായി പരിശോധനയുടെ ദൃശ്യങ്ങളും മറ്റും ഹാളിന് പുറത്ത് വലിയൊരു സ്‌ക്രീനിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. പബ്ലിക് ഹിയറിങ്ങിന് മുന്നോടിയായി വനം വകുപ്പിന്റെ നേതൃത്വത്തിൽ വിന്യസിച്ച മേഖല കമ്മിറ്റികൾ കാണ്ടാമൃഗത്തിന്റെ കൊമ്പ്, ആനക്കൊമ്പ് എന്നിവ പരിശോധിക്കും. കൊമ്പുകൾ വ്യത്തിയാക്കുക, ഫോറൻസിക് വിദ്ഗധരുടെ സഹായത്തോടെ അത് പരിശോധിക്കുക, തിരിച്ചറിയാൻ ബാർകോഡുകൾ നൽക്കുക തുടങ്ങിയ കാര്യങ്ങളുടെ ചുമതല ഈ മേഖലാ കമ്മിറ്റികൾക്കാണ്.

Read Also: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് പട്ടാളത്തോട് യുദ്ധം ചെയ്ത ധീര സ്വാതന്ത്ര്യ സമര സേനാനി: വി ഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button