ബ്രസ്സൽസ്: താലിബാനെ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും അവരുമായി യാതൊരു രാഷ്ട്രീയ ചര്‍ച്ചകളും നടത്തില്ലെന്നും യൂറോപ്യന്‍ യൂണിയന്‍. ചൈന, റഷ്യ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ താലിബാനുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇ.യുവിന്റെ നിര്‍ണായക നീക്കം. അതേസമയം യുദ്ധം കാരണം അഭയാര്‍ത്ഥികളായവരെ സഹായിക്കുമെന്നും ഇ.യു വ്യക്തമാക്കി. അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യും അവരുടെ പുനരധിവാസത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.
Read Also: അഫ്ഗാനിലേയ്ക്ക് വീണ്ടും പറന്ന് ഇന്ത്യൻ വ്യോമസേന
ചൈനയുടെയും റഷ്യയുടെയും പിന്തുണ ലഭിച്ചതോടെ കൂടുതല്‍ ലോക രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് താലിബാന്‍. അതുവഴി അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ പിന്തുണ നേടാനും താലിബാന്‍ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ യൂറോപ്യന്‍ യൂനിയന്‍ പിന്തുണ നല്‍കില്ലെന്ന് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ ഈ നീക്കങ്ങള്‍ തിരിച്ചടിയാവും.
Post Your Comments