Latest NewsNewsIndia

പോലീസ് ഉദ്യോഗസ്ഥയെ ബെൽറ്റ് കഴുത്തിൽ മുറുക്കി കൊന്നു: ഭർത്താവ് അറസ്റ്റിൽ

ചെന്നൈ: പോലീസ് ഉദ്യോഗസ്ഥയായ യുവതിയെ കഴുത്തു ഞെരിച്ച് കൊന്ന് ഭർത്താവ്. തമിഴ്നാട്ടിലാണ് സംഭവം. വിരുദുനഗർ വെസ്റ്റ് പോലീസ് കോൺസ്റ്റബിളായ ഭാനുപ്രിയയെയാണ് ഭർത്താവ് വിഘ്നേഷ് കൊലപ്പെടുത്തിയത്. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ഉദ്യോഗസ്ഥനാണ് വിഘ്നേഷ്.

Read Also: താലിബാനിൽ നിന്നും മൂന്ന് ജില്ലകൾ തിരിച്ച് പിടിച്ച് അഫ്ഗാൻ സേന, 40 ഭീകരരെ കൊലപ്പെടുത്തി ജനങ്ങൾ

കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ബെൽറ്റ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചാണ് വിഘ്‌നേഷ് കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വിഘ്‌നേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചു വർഷങ്ങൾക്ക് മുൻപാണ് വിഘ്‌നേഷും ഭാനുപ്രിയയും വിവാഹതിരായത്. ഇരുവർക്കും നാലു വയസുള്ള ഒരു മകളുണ്ട്.

മധുരയിലേക്ക് താമസം മാറാനായിരുന്നു വിഘ്‌നേഷിന്റെ ആഗ്രഹം. എന്നാൽ ഭാനുപ്രിയ ഇത് സമ്മതിച്ചിരുന്നില്ല. ഇതിനെച്ചൊല്ലിയുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Read Also: 10 വര്‍ഷമായി പേര് മാറ്റി നാഗ്പൂരില്‍ താമസിച്ച താലിബാന്‍ ഭീകരനെ അറസ്റ്റ് ചെയ്ത് നാടുകടത്തിയത് മാസങ്ങള്‍ക്ക് മുൻപ്

shortlink

Related Articles

Post Your Comments

Related Articles


Back to top button