Latest NewsNewsInternational

പാകിസ്ഥാനിലെ മദ്രസയുടെ മുകളിൽ താലിബാൻ പതാക: കുറ്റകരമല്ലെന്ന് ഭരണകൂടം, കേസെടുക്കാതെ പോലീസ്

ലാഹോർ: പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ മദ്രസയുടെ മുകളിൽ താലിബാൻ പതാക. ഇസ്ലാമാബാദിലെ വനിതാ മദ്രസയായ ജാമിഅ ഹഫ്‌സയുടെ മേൽക്കൂരയിലാണ് അഞ്ചോളം താലിബാൻ പതാക പ്രത്യക്ഷപ്പെട്ടത്. പ്രാർഥനകൾക്ക് ശേഷമാണ് മദ്രസയുടെ മുകളിൽ പതാകകൾ കണ്ടതെന്നും ഉടൻ നീക്കം ചെയ്തുവെന്നും പ്രാദേശിക ഭരണകൂടവും പോലീസും അറിയിച്ചു.

സുഹർ നമസ്കാരത്തിന് ശേഷമാണ് പതാകകൾ കണ്ടത്. ഉടൻ തന്നെ വിവരം തലസ്ഥാന ഭരണകൂടത്തെയും പോലീസിനെയും പ്രാദേശിക നേതാക്കൾ അറിയിച്ചുവെന്ന് പാകിസ്ഥാൻ ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാനിൽ ഏതെങ്കിലും പതാക ഉയർത്തുന്നത് കുറ്റകരമല്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥരും പോലീസും പറഞ്ഞുവെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, ചില പതാകകൾ പൗരന്മാർക്കിടയിൽ ഭീതി ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കണക്കിലെടുത്താണ് പതാക ഉടൻ തന്നെ നീക്കം ചെയ്തത്.

Also Read:‘ഞങ്ങളെ രക്ഷപ്പെടുത്തിയതിനു നന്ദി’: നരേന്ദ്ര മോദിക്കും വ്യോമസേനയ്ക്കും നന്ദി അറിയിച്ച്‌ അഫ്ഗാന്‍ സിഖ് എംപി

സംഭവത്തിന് പിന്നിൽ ചില വിദ്യാർത്ഥികളാണെന്ന് ഭരണകൂടം പറയുന്നു. വിഷയത്തിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ല. യാതൊരു അന്വേഷണവും പ്രഖ്യാപിച്ചിട്ടില്ല. പാകിസ്ഥാനും താലിബാനും തമ്മിലുള്ള ബന്ധം പുറത്തുവരുന്നതിനിടയിലാണ് പുതിയ സംഭവം. താലിബാന് ആവശ്യമായ സൈനിക പിന്തുണയും സാമ്പത്തിക സഹായവും പാകിസ്ഥാൻ ചെയ്തു നൽകുന്നുണ്ടെന്നും റിപ്പാർട്ടുകളുണ്ട്. പാകിസ്ഥാനിൽ നിന്നുള്ള പോരാളികൾ താലിബാനിൽ ചേരാൻ അതിർത്തി കടന്നെന്ന് നേരത്തെ അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button