ഡല്‍ഹി: അഫ്ഗാനിസ്ഥാനിൽ താലിബാന്‍ ഭീകരർ ആധിപത്യം സ്ഥാപിച്ചതോടെ നിരവധി ജനങ്ങളാണ് മറ്റ് രാജ്യങ്ങളിലേക്ക് അഭയം പ്രാപിക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അഫ്ഗാൻ പൗരന്മാർക്ക് അഭയം നല്‍കാന്‍ തയ്യാറായി നിരവധി മധ്യേഷ്യൻ രാജ്യങ്ങളാണ് തയ്യാറായിട്ടുള്ളത്. നിയന്ത്രണങ്ങൾക്ക് വിധേയമായി അഫ്ഗാൻ പൗരന്മാർക്ക് അഭയം നല്കാൻ ഇന്ത്യയും തയ്യാറായിട്ടുണ്ട്. പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം 168 പേരെ ഇന്ത്യന്‍ വ്യോമസേന കാബൂളില്‍ നിന്ന് രക്ഷിച്ച് ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.
അഫ്ഗാനിൽ നിന്നും ഇന്ത്യയിലേക്ക് ഉള്ള സ്വാതന്ത്ര്യത്തിന്റെ യാത്രയിൽ ചിരിച്ചുല്ലസിക്കുന്ന രണ്ട് കുരുന്നുകളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. പരസ്പരം ഉമ്മവെക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന കുരുന്നുകളുടെ ദൃശ്യങ്ങളാണ് വിഡിയോയില്‍.
#WATCH | An infant was among the 168 people evacuated from Afghanistan’s Kabul to Ghaziabad on an Indian Air Force’s C-17 aircraft pic.twitter.com/DoR6ppHi4h
— ANI (@ANI) August 22, 2021
Post Your Comments