ന്യൂഡൽഹി: ഇൻഫോസിസ് എം.ഡിയും സി.ഇ.ഒയുമായ സലീൽ പരേഖ് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള വെബ് പോർട്ടലിലെ തകരാർ പരിഹരിക്കാത്ത വിഷയത്തിലാണ് കേന്ദ്രത്തിന്റെ നടപടി. സലീൽ പരേഖ് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
Read Also: യുഎസ് അഫ്ഗാനില്‍ ഉപേക്ഷിച്ച ഉഗ്രശേഷിയുളള ആയുധങ്ങളും യുദ്ധവിമാനങ്ങളും ഡ്രോണുകളും കൈയടക്കി താലിബാന്‍
പോർട്ടൽ പ്രവർത്തനമാരംഭിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും തകരാറുകൾ പരിഹരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സലീൽ പരേഖിനോട് ഹാജരാകണമെന്ന് നിർദ്ദേശം നൽകിയത്. ധനമന്ത്രി നിർമലാ സീതാരാമനാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. പോർട്ടൽ പ്രവർത്തനമാരംഭിച്ചതിന് ശേഷം നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പലർക്കും പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. നികുതിദായകരും ചാർട്ടേഡ് അക്കൗണ്ടന്റുകളും സെപ്റ്റംബർ 30-ന് മുമ്പായി ടാക്‌സ് റിട്ടേൺ സമർപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. എന്നാൽ ഇതുവരെയും പോർട്ടൽ തകരാർ പരിഹരിക്കാത്തത് കാരണം പലരും സമയപരിധിക്ക് മുമ്പായി ടാക്‌സ് റിട്ടേൺ സമർപ്പിക്കാൻ പ്രയാസം അനുഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.
ആദായനികുതി വകുപ്പിന്റെ www.incometax.gov.in എന്ന പോർട്ടൽ സേവനം ജൂൺ 7-നാണ് ആരംഭിച്ചത്. ഇൻഫോസിസാണ് പോർട്ടലിന്റെ സേവന ദാതാവ്. ലോഗിൻ ചെയ്യാനുള്ള പ്രയാസം, ആധാർ മൂല്യ നിർണ്ണയം ചെയ്യാനുള്ള പ്രയാസം, ഒ.ടി.പി ജനറേറ്റ് ചെയ്യാൻ കഴിയുന്നില്ല തുടങ്ങിയവയാണ് പോർട്ടലിന്റെ പ്രധാന തകരാറുകൾ. സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നു വന്നിരുന്നു.
Read Also: തന്നെ ഏറെ ഭയപ്പെടുത്തിയ ബാറ്റ്സ്മാനെ വെളിപ്പെടുത്തി മുരളീധരൻ
Post Your Comments