കാഞ്ഞിരപ്പള്ളി : കോവിഡ് വാക്സിനെടുത്തതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട ഗർഭിണി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കൽ തൈപറമ്പിൽ മാത്യു മോളമ്മ ദമ്പതികളുടെ മകൾ മഹിമ മാത്യുവാണ് (31) മരിച്ചത്. വാക്സിൻ എടുത്തതിന് ശേഷമുണ്ടായ അസ്വസ്ഥതകളാണ് മരണകാരണമെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
തലക്കുള്ളിലെ രക്തസ്രാവവും കോവിഡ് വാക്സിനേഷനുമാണ് യുവതിയുടെ മരണത്തിന് കാരണമായി പാലായിലെ സ്വകാര്യ ആശുപത്രി അധികൃതർ തയാറാക്കിയ മരണറിപ്പോർട്ടിൽ പറയുന്നത്. അതേസമയം തലച്ചോറിലെ രക്തസ്രാവമാണ് യുവതിയുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വിശദമായ പരിശോധനകൾക്ക് ശേഷമേ കൃത്യമായ കാരണം കണ്ടെത്താൻ കഴിയു എന്ന് അധികൃതർ അറിയിച്ചു.
Post Your Comments