Latest NewsCricketNewsSports

ലോർഡ്സ് ടെസ്റ്റിൽ നിന്നും ഒഴിവാക്കാനുണ്ടായ കാരണം വെളിപ്പെടുത്തി അശ്വിൻ

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരിചയസമ്പന്നനായ ഓഫ് സ്പിന്നർ ആർ അശ്വിനെ ഒഴിവാക്കിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മുൻ താരങ്ങൾ അടക്കമുള്ളവർ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തീരുമാനത്തിനെതിരെ രംഗത്തു വന്നു. എന്നാൽ ലോർഡ്സ് ടെസ്റ്റിൽ നിന്ന് തന്നെ എന്തുകൊണ്ട് തഴഞ്ഞതെന്ന് അശ്വിൻ തുറന്നുപറയുന്നു.

ലോഡ്സിൽ കളിക്കാൻ ഒരുങ്ങാൻ ആണ് ടീം മാനേജ്മെന്റ് എന്നോട് ആവശ്യപ്പെട്ടത് എന്ന് ലണ്ടനിലെ കാലാവസ്ഥ പെട്ടെന്ന് മാറി. മഴ പെയ്യാൻ തുടങ്ങി. അതോടെ ഇശാന്ത് ശർമയ്ക്ക് അവസരം നൽകി അശ്വിൻ പറഞ്ഞു.

‘രസകരമായ കാര്യം മത്സരത്തിന് മുമ്പ് എന്നോട് കളിക്കാൻ തയ്യാറെടുക്കാൻ ടീം പറഞ്ഞു. ലണ്ടനിൽ ഉഷ്ണതരംഗമുണ്ടായിരുന്നു. പ്രഭാതഭക്ഷണത്തിന് തയ്യാറെടുക്കവെ മഴ തുടങ്ങി. ഉഷ്ണതരംഗത്തിന്റെ കാര്യം എന്തുകൊണ്ട് പറഞ്ഞില്ല എന്നും നിരാശപ്പെടാൻ മാത്രം എനിക്ക് എന്തിന് പ്രതീക്ഷ നൽകി എന്നും ഞാൻ ചോദിച്ചു’ അശ്വിൻ വെളിപ്പെടുത്തി.

ട്രാൻറ് ബ്രിഡ്ജിലെ ആദ്യ ടെസ്റ്റിൽ അശ്വിന് പകരം രവീന്ദ്ര ജഡേജയെയാണ് ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. ജഡേജ തിളങ്ങിയത്തോടെ അശ്വിന്റെ സാധ്യതകൾ മങ്ങി. ലോഡ്സിൽ കാലാവസ്ഥ അശ്വിനെ വഴി അടച്ചു. രണ്ടാം ടെസ്റ്റിൽ ജയിച്ച ടീമിൽ മാറ്റം വരുത്താൻ ഇടയില്ലാത്തതിനാൽ ലീഡ്സിലും അശ്വിൻ പുറത്തിരിക്കാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button