കാബൂൾ: 222 യാത്രക്കാരെ ഇന്ത്യയിൽ എത്തിച്ചതിന്റെ പിന്നാലെ മറ്റൊരു എയർ ഇന്ത്യ വിമാനം കൂടി കാബൂളിൽ നിന്ന് പുറപ്പെട്ടതായി റിപ്പോർട്ട്. ഇതിൽ 168 യാത്രക്കാരാണ് ഉള്ളത്. 102 ഇന്ത്യക്കാരും ബാക്കി ഇതര രാജ്യക്കാരും ആണ് വിമാനത്തിൽ ഉള്ളത്. വിമാനം ഗാസിയാബാദിലേക്കാണ് പുറപ്പെട്ടത്.
അതേസമയം ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി പ്രതിദിനം രണ്ട് വിമാനം കൂടി അനുവദിച്ചതായി വിദേശ മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്താനിലുള്ള മുഴുവന്‍ ഇന്ത്യാക്കാരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയാണ് ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments