Latest NewsNewsInternational

താലിബാനിൽ നിന്നും മൂന്ന് ജില്ലകൾ തിരിച്ച് പിടിച്ച് അഫ്ഗാൻ സേന, 40 ഭീകരരെ കൊലപ്പെടുത്തി ജനങ്ങൾ

കാബൂൾ: അഫ്‌ഗാനിസ്ഥാൻ കീഴടക്കിയെന്ന് അഹങ്കരിക്കുന്ന താലിബാന് തിരിച്ചടി. താലിബാന്റെ കയ്യിൽനിന്ന് വടക്കൻ അഫ്ഗാനിസ്ഥാനിലെ മൂന്ന് ജില്ലകൾ അഫ്ഗാൻ പ്രതിരോധസേന തിരിച്ചുപിടിച്ചതായി റിപ്പോർട്ടുകൾ. പഞ്ച്ഷീറിന്റെ വടക്ക് ഭാഗത്തുള്ള ബഗ്‌ലാൻ പ്രവിശ്യയിലെ ദേഹ് സാലിഹ്, ബാനോ, പുൽ-ഹെസർ എന്നീ ജില്ലകളാണ് താലിബാൻ ഭീകരരിൽ നിന്നും സേന തിരിച്ച് പിടിച്ചത്. പ്രതിരോധ മന്ത്രി ജനറൽ ബിസ്മില്ല മുഹമ്മദിയാണ് ട്വീറ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read:ആദായ നികുതി വെബ്‌സൈറ്റിലെ തകരാർ പരിഹരിച്ചില്ല: ഇൻഫോസിസ് സിഇഒ ഹാജരാകണമെന്ന് നിർദ്ദേശം

പ്രാദേശിക ടെലിവിഷൻ സ്റ്റേഷൻ ടോളോ ന്യൂസ് ഒരു പ്രാദേശിക പൊലീസ് കമാൻഡറെ ഉദ്ധരിച്ച് നൽകിയ റിപ്പോർട്ടിൽ ബഗ്‌ലാനിലെ ബാനോ ജില്ല അഫ്ഗാന്‍ സേനയുടെ നിയന്ത്രണത്തിലാണെന്നും പ്രദേശത്ത് താലിബാന്കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പറയുന്നു. എന്നാൽ, ഏതൊക്കെ സംഘങ്ങളാണ് താലിബാനെതിരായി അണിനിരന്നതെന്ന് വ്യക്തമല്ല. അതേസമയം, വിഷയത്തിൽ താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ, താലിബാൻ അധികാരം സ്ഥാപിച്ച ചില പ്രദേശങ്ങൾ അഫ്ഗാൻ ജനങ്ങൾ പിടിച്ചെടുത്തിരുന്നു. 40 ഓളം താലിബാൻ ഭീകരരെ കൊലപ്പെടുത്തിയാണ് ജനങ്ങളുടെ പ്രദേശങ്ങൾ പിടിച്ചെടുത്തത്. 15 ഓളം പേർക്ക് പരിക്കേറ്റു. ബഗ്ലാനിലുള്ള പോൾ ഇ ഹെസാർ, ദേ സലാഹ, ഖാസൻ എന്നീ ജില്ലകളാണ് പബ്ലിക് റസിസ്റ്റൻസ് ഫോഴ്‌സ് പിടിച്ചെടുത്തു എന്നാണ് റിപ്പോർട്ട്. ജനങ്ങളുടെ നേതൃത്വത്തിലുള്ള സായുധ സംഘവും താലിബാൻ ഭീകരരും തമ്മിലാണ് ഏറ്റുമുട്ടലുമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button