Latest NewsNewsInternational

‘ആ കുഞ്ഞിന് ഭാഗ്യമുണ്ടായി, പക്ഷേ മറ്റ് കുട്ടികൾക്ക്…’: യു.എസ് സൈനികർ കണ്ണീരോടെ പറയുന്നു

 കാബൂള്‍: താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ രക്ഷതേടിയുള്ള കുട്ടപ്പലായനത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് കാബൂളില്‍ നിന്നും പുറത്തുവന്നത്. അമേരിക്കന്‍ സൈനികരോട് അഭ്യര്‍ഥിക്കുന്ന അഫ്ഗാനികളുടെ ദൃശ്യങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്. കാബൂള്‍ വിമാനത്താവളത്തില്‍ മുള്ളുവേലിക്കും ഗേറ്റിനുമപ്പുറം നിന്ന് യുഎസ്, യു.കെ സൈനികരോട് സഹായത്തിനായി നിലവിളിച്ച് കുഞ്ഞുങ്ങളെ മുള്ളുവേലികൾക്ക് മുകളിൽ കൂടി എറിഞ്ഞു നൽകിയ അമ്മമാരുടെ വീഡിയോ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ പിതാവുമായി വീണ്ടും കുട്ടി ഒത്തുചേര്‍ന്നുവെന്നും, വിമാനത്താവളത്തില്‍ ഇവര്‍ സുരക്ഷിതരാണെന്നും അഫ്ഗാന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘വീഡിയോയില്‍ കണ്ട കുഞ്ഞിനെ ഇവിടത്തെ ഒരു ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും പരിപാലിക്കുകയും ചെയ്തു’-അധികൃതര്‍ പറഞ്ഞു. ഈ വീഡിയോയില്‍ കണ്ട കുഞ്ഞ് അതിന്റെ രക്ഷാകര്‍ത്താവുമായി വീണ്ടും ഒത്തുചേര്‍ന്നെങ്കിലും, മറ്റ് പല കുട്ടികള്‍ക്കും അതിന് ഭാഗ്യമുണ്ടായില്ല എന്നാണ് അധികൃതർ കണ്ണീരോടെ പറയുന്നത്.

Also Read:ഐഎസ് തലവനെ കൊലപ്പെടുത്തി താലിബാൻ: തടവറയിൽ നിന്ന് മോചിപ്പിച്ച നിമിഷ ഫാത്തിമ അടക്കമുള്ള സ്ത്രീകളെ മാറ്റിയതെങ്ങോട്ട്?

രക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുള്ളുവേലിക്ക് അപ്പുറത്തേക്ക് കുട്ടികളെ എറിഞ്ഞുകൊടുക്കുന്ന സ്ത്രീകളെ കാണുന്ന തങ്ങളുടെ സൈനികര്‍ രാത്രിയില്‍ എങ്ങനെ കരയാതിരിക്കുമെന്ന് മുതിര്‍ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഗേറ്റിന് പുറത്ത് നിന്ന് സ്ത്രീകള്‍ സഹായത്തിനായി കരയുന്നതും സൈന്യത്തോട് അകത്തേക്ക് പ്രവേശിപ്പിക്കാന്‍ അപേക്ഷിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button