ബീജിംഗ്: രാജ്യത്തെ ജനനനിരക്ക് കുറയുന്നത് ലക്ഷ്യമിട്ടുള്ള നയപ്രഖ്യാപനം ഉണ്ടാക്കിയ തിരിച്ചടിയിൽ നിന്നും കരകയറാൻ പുതിയ വഴികൾ പരീക്ഷിച്ച് ചൈന. രണ്ട് കുട്ടികൾ മതിയെന്ന നിയമത്തിൽ ചെറിയ ഇളവ് വരുത്തി രാജ്യം. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി നിർദ്ദേശിച്ച മൂന്ന് കുട്ടികൾ വേണമെന്ന ‘ജനസംഖ്യ കുടുംബാസൂത്രണനിയമം’ പാസാക്കി നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ (എൻപിസി) സ്റ്റാൻഡിംഗ് കമ്മിറ്റി.
ദമ്പതിമാർക്ക് മൂന്നുകുട്ടികൾ വരെയാകാമെന്നാണ് പുതിയ നിയമപ്രകാരമുള്ള നിർദേശം. ഇതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെ ഉണ്ടാകാനിടയുള്ള അധികബാധ്യതകൾ പരിഹരിക്കാൻ നികുതി, ഇൻഷുറൻസ്, തൊഴിൽ എന്നീ മേഖലകളിലും ആവശ്യമായ പിന്തുണ നല്‍കണമെന്ന് നിയമത്തില്‍ അനുശാസിക്കുന്നു.
ഈ വർഷത്തിന്റെ തുടക്കത്തിൽ, ചൈനയുടെ സെൻസസ് ഡാറ്റ 1950 കൾക്ക് ശേഷം ജനസംഖ്യാ വളർച്ച അതിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നിരുന്നു. വിവാഹിതരായ ദമ്പതികൾക്ക് രണ്ട് കുട്ടികൾ മതിയെന്ന നയപ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ഈ ഇടിവ്. വിവാദമായ ഒറ്റ-കുട്ടി നയം ഫലം കാണില്ലെന്ന് മനസിലാക്കിയ ചൈന ഇത് പിന്നീട് രണ്ടായി നിശ്ചയിച്ചിരുന്നു. എന്നാൽ ഇതും തിരിച്ചടിയായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചൈനീസ് സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ കഴിഞ്ഞമാസം പുറത്തുവിട്ട സെൻസസ് അനുസരിച്ച് 1.2 കോടി കുട്ടികളാണ് കഴിഞ്ഞവർഷം രാജ്യത്ത് ജനിച്ചത്. 1961-നുശേഷം രാജ്യത്തെ ജനസംഖ്യ ഏറ്റവുംകുറയുന്നത് കഴിഞ്ഞ വർഷമാണ്.
ഒരു കുട്ടി മതിയെന്ന നിയമത്തിനു പിന്നാലെ രാജ്യത്ത് ജനനനിരക്കിൽ വലിയ ഇടിവുവരികയും വയോജനങ്ങളുടെ നിരക്ക് കൂടുകയും ചെയ്തിരുന്നു. തുടർന്ന് 2016-ലാണ് ചെെന രണ്ടുകുട്ടികളാകാമെന്ന തീരുമാനത്തിലേക്ക് ചുവടുമാറിയത്. പക്ഷെ, എന്നിട്ടും പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിഞ്ഞില്ല. ഇതോടെ, മൂന്ന് കുട്ടികൾ വരെ ആകാമെന്ന് പ്രഖ്യാപിക്കുന്നത്.
അനാവശ്യമായ ജനസംഖ്യാ വർദ്ധനവ് ഒഴിവാക്കുന്നത്തിന്റെ ഭാഗമായി പ്രത്യുൽപാദന അവകാശങ്ങളിൽ മാത്രം ഇളവുകൾ വരുത്താൻ കഴിയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ചൈനീസ് സർക്കാരിന്റെ പുതിയ നയം രാജ്യത്തിന്റെ ജനസംഖ്യാ ഘടന മെച്ചപ്പെടുത്തുന്നതിന് സഹായകമാകുമെന്നാണ് ഇവർ കരുതുന്നത്. മൂന്ന് കുട്ടികൾ ആകാമെന്ന നിയമം പാസാകുന്നതോടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും വിവിധ മേഖലകളിൽ കഴിവ് തെളിയിക്കാൻ ആളുകൾ ഉണ്ടാകുമെന്നുമാണ് വിലയിരുത്തൽ.
Post Your Comments