Latest NewsKeralaNews

അവൾ ഉള്ള നാളുകൾ എന്നും ഓണമായിരുന്നു, മാളു വിടപറഞ്ഞിട്ട് 2 മാസം: വിസ്മയയുടെ ഓർമയിൽ സഹോദരൻ

ഓണവും ഓണപ്പാട്ടും അത്തപ്പൂക്കളവും ഇല്ലാത്ത ഒരു പൊന്നോണം

കൊല്ലം : സ്ത്രീധനപീഡനത്തെ തുടർന്ന് ഭർത്താവിന്റെ വീട്ടിൽ മരണപ്പെട്ട വിസമ്മയുടെ ഓർമ്മകൾ പങ്കുവച്ചു സഹോദരൻ വിജിത്. വിസ്മയയുടെ വേർപാടിന്റെ രണ്ടു മാസം തികയുന്ന ഈ തിരുവോണ ദിവസത്തിൽ മാളുവില്ലാത്ത ഓണദിവസത്തെകുറിച്ചാണ് സഹോദരൻ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നത്.

‘ഓണവും ഓണപ്പാട്ടും അത്തപ്പൂക്കളവും ഇല്ലാത്ത ഒരു പൊന്നോണം…. അവൾ ഉള്ള നാളുകൾ എന്നും ഓണം പോലെ തന്നെയായിരുന്നു.’ വിജിത് സഹോദരിയുടെ ചിത്രത്തിനൊപ്പം കുറിച്ചു.

read also:സമ്പാദ്യം ദശലക്ഷകണക്കിന് രൂപ, സണ്‍ഗ്ലാസും സ്‌നീക്കറും ക്ളീൻ ഷേവും : അടിമുടി മാറ്റവുമായി താലിബാന്‍

പോസ്റ്റ് പൂർണ്ണ രൂപം

മാളു..വിട പറഞ്ഞു ഇന്നേക്ക് രണ്ടു മാസം തികയുകയാണ്…. ഓണവും ഓണപ്പാട്ടും അത്തപ്പൂക്കളവും ഇല്ലാത്ത ഒരു പൊന്നോണം…. അവൾ ഉള്ള നാളുകൾ എന്നും ഓണം പോലെ തന്നെയായിരുന്നു…. എപ്പോഴും പുഞ്ചിരി മാത്രം നിറഞ്ഞു നിന്നിരുന്ന അവളുടെ മുഖം ഓണ നിലാവ് പോലെ മനസ്സിൽ മായാതെ നിൽക്കുന്നു… ഈ വേദന സഹിക്കാൻ കഴിയുന്നതിലും അപ്പുറം ആണ്..ഭൂമിയിലെ ഒരു സഹോദരനും, അച്ഛനും, അമ്മയ്ക്കും ഈ ഒരു പരീക്ഷണം ദൈവം കൊടുക്കാതിരിക്കട്ടെ . മാളൂട്ടിയുമായി ആഘോഷിക്കാൻ കഴിഞ്ഞ ഒരുപിടി നല്ല ഓണ ഓർമ്മകൾ മാത്രം ബാക്കിയാവുന്നു ?
#justice_for_vismaya

shortlink

Related Articles

Post Your Comments

Related Articles


Back to top button