അബുദാബി; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് യുഎഇ. യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ പരിശോധന നടത്താം എന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. നേരത്തേ നാല് മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ ഫലത്തിനായിരുന്നു അനുമതി. ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് യുഎഇ പരിശോധന നിര്‍ബന്ധമാക്കിയത്. ഇന്ത്യയില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇ നിവാസികള്‍ക്കും മാത്രമേ ദുബായിലേക്ക് യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ എന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
Read Also : താലിബാനെ പിന്തുണച്ച് വീണ്ടും ചൈന , താലിബാനുമായി നല്ല ബന്ധം
കൂടാതെ, യുഎഇ വിസ ഓണ്‍ അറൈവല്‍ പുനരാരംഭിച്ചു, പക്ഷേ യുഎസ്എ, യുണൈറ്റഡ് കിംഗ്ഡം അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ നല്‍കുന്ന വിസ അല്ലെങ്കില്‍ റസിഡന്‍സ് പെര്‍മിറ്റ് ഉള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യം ലഭിക്കുകയെന്ന് ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു.
Post Your Comments