Latest NewsIndiaNewsCrime

സ്കൂളിന് സമീപത്ത് രണ്ടു കുട്ടികളുടെ മൃതദേഹം: ‘മക്കളെ കൊലപ്പെടുത്തുകയാണ്’ കുറിപ്പ്, പിതാവ് ജീവനൊടുക്കി

മഹേഷിന്റെ മൃതദേഹത്തില്‍നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

ഹോഷിയാര്‍പൂര്‍ : ഉത്തർ പ്രദേശിലെ ഒരു സ്‌കൂളിന് സമീപം രണ്ടു കുട്ടികളുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ മക്കളെ താൻ കൊലപ്പെടുത്തിയത് ആണെന്ന കുറിപ്പ് എഴുതിവെച്ച ശേഷം പിതാവ് ജീവനൊടുക്കി. ഉത്തര്‍ പ്രദേശിലെ ഹോഷിയാര്‍പൂര്‍ ഗ്രാമത്തിലെ താമസക്കാരനായ മഹേഷ് എന്നയാളാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.

മഹേഷിന്റെ മൃതദേഹത്തില്‍നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മക്കളെ താന്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് കുറിപ്പിലുണ്ട്.

read also: താലിബാന് പൂർണപിന്തുണയുമായി അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഷ് ഗനിയുടെ സഹോദരന്‍

കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മഹേഷ് മക്കളുമായി പോകുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. ഇതോടെ മഹേഷിനു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു പൊലീസ്. അതിനിടയിലാണ് ആത്മഹത്യ ചെയ്തനിലയിൽ മഹേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button