Latest NewsNewsIndia

തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്: സ്‌കൂളുകളും തിയേറ്ററുകളും തുറക്കുന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ നിയന്ത്രണളിൽ ഇളവ്. സെപ്റ്റംബർ ഒന്ന് മുതൽ സ്‌കൂളുകളും കോളേജുകളും തുറക്കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്കാണ് ക്ലാസുകൾ ആരംഭിക്കുക. സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ തുറക്കാനും തീരുമാനമായി. തിയേറ്ററുകളിൽ സീറ്റുകളുടെ 50 ശതമാനം ഉപയോഗിച്ച് പ്രവർത്തിക്കാനാണ് അനുമതി.

Read Also: ‘സാമ്രാജ്യത്വത്തിന് എതിരായ പോരാട്ടത്തിന്റെ ചരിത്രത്തിലെ ഒളിമങ്ങാത്ത ഏടാണ് കാബൂൾ പ്രക്ഷോഭം’: ശ്രീജിത്ത് പണിക്കർ

സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും സ്‌കൂളിലെ മറ്റു ജീവനക്കാരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പോളിടെക്നിക് കോളേജുകളും തുറക്കും. സെപ്റ്റംബർ 15 ന് ശേഷം ഒന്ന് മുതൽ എട്ട് വരെ ക്ലാസുകാർക്ക് തുറക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

Read Also: വരും മണിക്കൂറുകളില്‍ ഒമ്പത് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാദ്ധ്യത : ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button