Latest NewsNewsInternational

താലിബാന്റെ ക്രൂരതകൾ ഇനി ലോകമറിയരുത്: മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ച് കൊല്ലുന്നതായി റിപ്പോർട്ട്

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ക്രൂരതകൾ തുടരുകയാണ്. സ്ത്രീകൾക്ക് പ്രത്യേക സുരക്ഷ ഉണ്ടാകുമെന്നും അവരുടെ അവകാശങ്ങൾ ഹനിക്കുന്ന നിയമങ്ങൾ നടപ്പിലാക്കില്ലെന്നും താലിബാൻ പ്രഖ്യാപിച്ചെങ്കിലും ഇതിനു വിപരീതമായ സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നത്. കാബൂളിൽ താലിബാൻ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടത്തിവരുന്ന ക്രൂരതകൾ ലോകത്തിനു മുന്നിൽ എത്തിക്കുന്ന മാധ്യമപ്രവർത്തകരാണ് താലിബാന്റെ പുതിയ ഇര.

അഫ്ഗാനിസ്ഥാനിൽ മാധ്യമപ്രവർത്തകരെയും ന്യൂനപക്ഷവിഭാഗക്കാരെയും താലിബാൻ തിരഞ്ഞുപിടിച്ച് വകവരുത്തുന്നതായി റിപ്പോർട്ട്. ജർമൻ ടി.വി. ചാനലായ ടോയിഷ് വെല്ലെയുടെ (ഡി.ഡബ്ല്യു.) മാധ്യമപ്രവർത്തകൻറെ ബന്ധുവിനെ താലിബാൻ വധിച്ചു. മാധ്യമപ്രവർത്തകനെ തിരഞ്ഞുപിടിച്ച് വീട്ടിലെത്തിയ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്. മറ്റൊരാൾക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റ് മാധ്യമപ്രവർത്തകരുടെ വീടുകളിലും സംഘം തിരച്ചിൽ നടത്തി. തങ്ങൾക്കെതിരായ വാർത്തകൾ നൽകുന്നവരെ ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് വ്യക്തം.

Also Read:താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ കാബൂളിലെത്തി

മാധ്യമപ്രവർത്തകരെ താലിബാൻ ലക്ഷ്യമിടുന്നതിന് തെളിവാണിതെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഡി.ഡബ്ല്യു. ഡയറക്ടർ ജനറൽ പീറ്റർ ലിംബേർഗ് സംഭവത്തെ അപലപിച്ചു. അഫ്ഗാനിസ്താനിലെ മാധ്യമപ്രവർത്തകർക്ക് ജാഗ്രതാമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുറംലോകമറിയാത്ത മരണങ്ങളും ആക്രമണ സംഭവങ്ങളും വേറെയുമുണ്ടാവാം. ഭരണമേറ്റെടുത്തതോടെ താലിബാൻ ന്യൂനപക്ഷപീഡനം തുടരുമെന്ന ഭീതിയും ആംനെസ്റ്റി പങ്കുവെച്ചു.

അതേസമയം താലിബാനെതിരായ പഴയകാല സമൂഹമാധ്യമ ഇടപെടലുകളും പോസ്റ്റുകളും മായ്ക്കാനുള്ള തത്രപ്പാടിലാണ് അഫ്ഗാൻ പൗരൻമാർ. ഈ പേരിൽ താലിബാന്റെ നോട്ടപ്പുള്ളിയാകുമോ എന്ന ഭയം ഇവർക്കുണ്ട്. മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരുമാണ് ഇപ്പോൾ ഇവരുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button