തൃശൂര്‍ : പിണറായി സർക്കാരിന്റെ ഓണക്കിറ്റില്‍ വിതരണം ചെയ്യുന്ന ഏലക്കക്ക് ഗുണമേന്മ ഇല്ലെന്ന് പരിശോധന റിപ്പോര്‍ട്ട്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റില്‍ (സി.എഫ്.ആര്.ഡി) നടത്തിയ പരിശോധനയിലാണ് ഏലക്ക ഗുണമേന്മ ഇല്ലാത്തതാണെന്ന് കണ്ടെത്തിയത്.
സി.എഫ്.ആര്.ഡി-എച്ച്-21-ആര്. 0036 നമ്പര്‍ റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ നിന്ന് എടുത്ത സാമ്പിള്‍ പരിശോധനയിലാണ് ഗുണനിലവാരം ഇല്ലാത്തതെന്ന് കണ്ടത്തിയത്. 20 ഗ്രാം ഏലക്കയാണ് ഒരുകിറ്റില് പായസത്തിനായി ചേര്‍ത്തിരിക്കുന്നത്. ഗുണനിലവാരം ഇല്ലെന്ന് റിപ്പോര്‍ട്ട് ചെയ്ത ഏലക്ക തന്നെയാണ് ജില്ലയിലെ കിറ്റുകളില്‍ നല്‍കിയത്. ഏലക്ക കിട്ടാത്ത സാഹചര്യം ഉണ്ടാവുമെന്ന വാദം നിരത്തിയാണ് തിരിച്ചു കൊടുക്കാതിരുന്നത്.
ഗുണനിലവാര പരിശോധകന് ഡിപ്പോകളിലെ നോണ്‍ മാവേലി സ്റ്റോക്ക് കസ്റ്റോഡിയന്‍മാര്‍ക്ക് ഇത് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഏലക്ക ഒന്നാം തരത്തിന് പകരം മൂന്നാം തരമാണ് വിതരണം ചെയ്തതെന്നാണ് റിപ്പോർട്ട്.
Post Your Comments