Latest NewsKeralaNews

പതിവ് തെറ്റിച്ചില്ല: കാൻസർ രോഗികൾക്കൊപ്പം ഓണം ആഘോഷിച്ച് ഉമ്മൻചാണ്ടി

തിരുവനന്തപുരം: കാൻസർ രോഗികൾക്കൊപ്പം ഓണം ആഘോഷിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കഴിഞ്ഞ 5 വർഷമായി ഉമ്മൻചാണ്ടി ഓണം ആഘോഷിക്കുന്നത് നിർധനരായ കാൻസർ രോഗികൾക്കൊപ്പമാണ്. ഇത്തവണയും അദ്ദേഹം പതിവ് മുടങ്ങാതെ ഓണാഘോഷത്തിനായി എത്തി. പൂജപ്പുരയിലെ പുതുപ്പള്ളി ഹൗസിലാണ് കാൻസർ രോഗികൾക്കൊപ്പം അദ്ദേഹം ഓണം ആഘോഷിച്ചത്.

Read Also: വരും മണിക്കൂറുകളില്‍ ഒമ്പത് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാദ്ധ്യത : ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പ്

സമൂഹത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നത് ആരോഗ്യത്തിൽ പ്രശ്‌നങ്ങളുള്ള ആളുകളാണ്. പ്രത്യേകിച്ച് കാൻസർ രോഗികൾ. ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കൊപ്പം ഓണം ആഘോഷിക്കുന്നത് സന്തോഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കാൻസർ രോഗികൾക്ക് വേണ്ട സാമ്പത്തിക സഹായവും നൽകി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 23 ഓളം കാൻസർ രോഗികൾക്കൊപ്പമായിരുന്നു ഉമ്മൻചാണ്ടിയുടെ ആഘോഷം.

കഴിഞ്ഞ 5 വർഷമായി കാൻസർ രോഗികൾക്ക് ഓണപ്പുടവ നൽകിയും സംഭാവനകൾ നൽകിയുമാണ് ഉമ്മൻചാണ്ടി ഓണം ആഘോഷം നടത്തുന്നത്. അബുദാബി വീക്ഷണം ഇന്ദിര ഗാന്ധി ഫോറം നടത്തി വരുന്ന പരിപാടിയുടെ ഭാഗമായാണ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്.

Read Also: അമേരിക്കയുടെ അഭ്യര്‍ത്ഥന മാനിച്ച് യുഎഇ, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവര്‍ക്ക് അഭയം നല്‍കും

shortlink

Related Articles

Post Your Comments

Related Articles


Back to top button