Latest NewsIndiaNews

ബിജെപി നേതാവും ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രിയുമായ കല്യാൺ സിംഗ് അന്തരിച്ചു

ലക്‌നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ കല്യാൺ സിംഗ് അന്തരിച്ചു. 89 വയസായിരുന്നു. ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. രക്തത്തിലെ അണുബാധയെയും ഓർമ്മക്കുറവിനെയും തുടർന്ന് ജൂലൈ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read Also: ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്, അഫ്‌ഗാനിസ്ഥാനില്‍ സംഭവിക്കുന്നത് ജമ്മുവിലും ഉണ്ടാകും: മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി

രണ്ടു തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും 2014 മുതൽ 2019 വരെ രാജസ്ഥാൻ ഗവർണറായും കല്യാൺ സിംഗ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1991-ലാണ് കല്യാൺ സിംഗ് ആദ്യമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. 1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നത് കല്യാൺ സിംഗ് ആയിരുന്നു. പിന്നീട് അദ്ദേഹം സ്ഥാനം രാജിവെച്ചു. 1993-ൽ അത്രൗലി, കസ്ഗഞ്ച് മണ്ഡലങ്ങളിൽ നിന്ന് കല്യാൺ സിംഗ് നിയമസഭയിലേക്ക് മത്സരിച്ചു. ഇരുമണ്ഡലങ്ങളിൽ നിന്നും അദ്ദേഹത്തിന് വിജയിക്കാൻ കഴിഞ്ഞു. 1997-ൽ വീണ്ടും അദ്ദേഹം ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

2004-ൽ ബുലന്ദേശ്വറിൽ നിന്ന് ലോക്‌സഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Read Also: തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്: സ്‌കൂളുകളും തിയേറ്ററുകളും തുറക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button