Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് കേസെടുത്തത് ആയിരത്തിലധികം പേർക്കെതിരെ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വെള്ളിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 1626 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 537 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1892 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 9567 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 52 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് വ്യാപകം: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം സിറ്റിയിൽ 272 കേസുകൾ രജിസ്റ്റർ ചെയ്തു. 31 പേരാണ് അറസ്റ്റിലായത്. 141 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 229 കേസുകൾ രജിസ്റ്റർ ചെയ്യുകയും 36 പേർ അറസ്റ്റിലാകുകയും 89 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 51 കേസുകളും കൊല്ലം സിറ്റിയിൽ 442 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: മാവോയിസ്റ്റ് ആക്രമണം: രണ്ടു ഐടിബിപി ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 272, 31, 141
തിരുവനന്തപുരം റൂറൽ – 229, 36, 89
കൊല്ലം സിറ്റി – 442, 25, 39
കൊല്ലം റൂറൽ – 51, 51, 111
പത്തനംതിട്ട – 59, 54, 75
ആലപ്പുഴ – 21, 9, 31
കോട്ടയം – 81, 71, 348
ഇടുക്കി – 51, 6, 5
എറണാകുളം സിറ്റി – 113, 41, 34
എറണാകുളം റൂറൽ – 85, 18, 176
തൃശൂർ സിറ്റി – 2, 4, 3
തൃശൂർ റൂറൽ – 10, 8, 63
പാലക്കാട് – 16, 22, 84
മലപ്പുറം – 43, 28, 178
കോഴിക്കോട് സിറ്റി – 7, 7, 4
കോഴിക്കോട് റൂറൽ – 44, 50, 2
വയനാട് – 24, 0, 36
കണ്ണൂർ സിറ്റി – 47, 47, 192
കണ്ണൂർ റൂറൽ – 0, 0, 91
കാസർഗോഡ് – 29, 29, 190

Read Also: നിലം കുഴിച്ചപ്പോള്‍ പൊങ്ങിവന്ന അസ്ഥികൂടം 40 വയസ്സുള്ള പുരുഷന്റേതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: സംഭവം വൈക്കത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button