Latest NewsNewsInternational

പുതുക്കിയ ‘ജനസംഖ്യ കുടുംബാസൂത്രണനിയമം’ പാസാക്കി ചൈന

ബെയ്ജിങ് : ‘ജനസംഖ്യ കുടുംബാസൂത്രണനിയമം’ പാസ്സാക്കി ചൈന. ദമ്പതിമാർക്ക് മൂന്നുകുട്ടികള്‍ വരെയാകാമെന്ന നിയമത്തിനാണ് ചൈന ഔദ്യോഗിക അംഗീകാരം നല്‍കിയത്.

Read Also : എസ്‌എസ്‌എല്‍സി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി പരാതി  

ജനന നിരക്കില്‍ വലിയ ഇടിവുവന്നതും വയോജനങ്ങളുടെ നിരക്ക് ഏറിയതുമാണ് അഞ്ചുവര്‍ഷമായി തുടരുന്ന ‘രണ്ടുകുട്ടി’ നയത്തിന് മാറ്റം വരുത്താന്‍ തീരുമാനിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കുടുംബത്തിന്‍റെ അധികബാധ്യതകള്‍ പരിഹരിക്കാന്‍ നികുതി, ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, തൊഴില്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അനുബന്ധനടപടികള്‍ സ്വീകരിക്കാനും നിയമം അനുശാസിക്കുന്നുണ്ട്.

സാമ്പത്തിക , സാമൂഹിക മേഖലകളിലെ പുതിയ സാഹചര്യങ്ങള്‍ നേരിടാനും ദീര്‍ഘകാല ജനസംഖ്യാവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനുമായി ഭരണകൂടം സ്വീകരിച്ച നടപടികള്‍ തിരുത്തലുകളോടെ അംഗീകരിക്കുന്നതായി കമ്മിറ്റി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button