ചണ്ഡീഗഢ്: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 200 കോടിയുടെ മയക്കുമരുന്ന് വേട്ട, അന്താരാഷ്ട്ര വിപണിയില്‍ 200 കോടി രൂപ വിലമതിക്കുന്ന 40 കിലോ ഹെറോയിന്‍ അമൃത്സറിലെ ഇന്ത്യ-പാക് അതിര്‍ത്തിക്കടുത്തുള്ള പഞ്ച്ഗ്രയന്‍ പ്രദേശത്ത് നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. പഞ്ചാബ് പൊലീസും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പാകിസ്താന്‍ ആസ്ഥാനമായുള്ള കള്ളക്കടത്തുകാരുടെ വന്‍ മയക്കുമരുന്ന് കടത്തല്‍ ശ്രമം പരാജയപ്പെടുത്തിയത്.
Read Also : നഷ്ടപ്പെട്ടവർക്ക് വായ്ക്കരി ഇടാന്‍ കൂടി എത്താൻ പറ്റാത്ത എന്നെ പോലുള്ളവരുടേത് കൂടിയാണ് ഓണം ; അഭയ ഹിരണ്‍മയി
കുപ്രസിദ്ധ കള്ളക്കടത്തുകാരനും അമൃത്സറിലെ ഗരിന്ദ നിവാസിയുമായ നിര്‍മ്മല്‍ സിംഗ് ആണ് പാകിസ്ഥാനില്‍ നിന്ന് വരുന്ന മയക്കുമരുന്നിന് ചുക്കാന്‍ പിടിയ്ക്കുന്നതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 40.810 കിലോഗ്രാം ഭാരമുള്ള 39 പാക്കറ്റ് ഹെറോയിന്‍ കണ്ടെടുത്തതോടെ പാകിസ്താന്‍ ആസ്ഥാനമായുള്ള കള്ളക്കടത്തുകാരുടെ ഒരു വന്‍ മയക്കുമരുന്ന് കടത്തല്‍ ശ്രമം പരാജയപ്പെട്ടതായി പൊലീസ് പറഞ്ഞു.
Post Your Comments