COVID 19NattuvarthaLatest NewsKeralaIndiaNews

കോവിഡ് സാഹചര്യം നേരിടാന്‍ രാജ്യത്തെ സജ്ജമാക്കുന്നതിനായി പ്രധാനമന്ത്രി നടത്തുന്നത് അശ്രാന്ത പരിശ്രമം: അനുരാഗ് ഠാക്കൂര്‍

പ്രധാനമന്ത്രിയെപ്പോലെ ദീര്‍ഘവീക്ഷണമുള്ള നേതാവിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ ഭാഗ്യാവാനാണ്

ഡല്‍ഹി: കോവിഡ് സാഹചര്യം നേരിടാന്‍ രാജ്യത്തെ സജ്ജമാക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നടത്തുന്നത് അശ്രാന്ത പരിശ്രമമാണെന്ന് വാര്‍ത്താവിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍. താന്‍ നിരവധി തവണ ഇതിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയെപ്പോലെ ദീര്‍ഘവീക്ഷണമുള്ള നേതാവിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ ഭാഗ്യാവാനാണെന്നും അനുരാഗ് ഠാക്കൂര്‍ കൂട്ടിച്ചേർത്തു.

കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ സജ്ജമാണെന്നും ഇതിനായി 23,123 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് മൂന്നാം തരംഗം മുതിര്‍ന്നവരെക്കാൾ കൂടുതലായി കുട്ടികളില്‍ ബാധിച്ചേക്കാമെന്നതിനാല്‍ രാജ്യത്ത് മികച്ച ശിശുരോഗ പരിചരണം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപനം മുന്നില്‍ കണ്ട് കേന്ദ്രസര്‍ക്കാരും ആരോഗ്യവകുപ്പും പൂർണ്ണമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും രാജ്യത്ത് സൗജന്യ വാക്‌സിനേഷനായി 35,000 കോടി രൂപ നീക്കിവച്ചതായും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button