കൊച്ചി: മതപരമായ വിഷയങ്ങളിലും അതിന്റെ ഭാഗമായി സ്ത്രീകളെ പിന്നോട്ടടിക്കുന്ന വിഷയങ്ങളിലും പ്രമുഖരെയടക്കം രൂക്ഷമായി വിമർശിക്കുന്നയാളാണ് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ഹരിതയിലെ വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരെ ജസ്ല രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ, ജസ്ലയെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് സോഷ്യൽ മീഡിയകളിൽ ചിലർ. താൻ ചെയ്യാത്ത കാര്യങ്ങൾ തന്റെ പേരിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ടെന്ന് ജസ്ല പറയുന്നു. ഇത്തരക്കാർക്ക് കൃത്യമായ മറുപടിയും ജസ്ല നൽകുന്നുണ്ട്.
Also Read:‘ചിന്തയ്‌ക്കെതിരെ നടക്കുന്നത് പേക്കൂത്ത്, ചങ്കൂറ്റത്തോടെ മുന്നോട്ട് പോകൂ’: മന്ത്രി വി ശിവൻകുട്ടി
താൻ ചുംബനസമരത്തിൽ പങ്കെടുത്തിട്ടില്ലെന്നും ചുംബന സമരത്തില്‍ പങ്കെടുക്കാത്തത് കൊണ്ട് ചുംബനസമര നായിക എന്ന ബാനര്‍ തനിക്ക് വേണ്ടെന്നും ജസ്ല പറയുന്നു. താൻ തുണിയുരിഞ്ഞും പൊതുയിടത്തിൽ മദ്യപിച്ചും നടന്നിട്ടുണ്ടെന്നൊക്കെ എന്തടിസ്ഥാനത്തിലാണ് പറയുന്നയതെന്ന് ജസ്ല ചോദിക്കുന്നു. ഇക്കൂട്ടത്തിൽ ജസ്ലയ്ക്ക് നേരെ ഉയരുന്ന മറ്റൊരു ആരോപണം ‘ജസ്ലയ്ക്ക് മുസ്ലിംങ്ങളോട് വെറുപ്പാണ്’ എന്നതാണ്. ഇതിനു ജസ്ല നൽകുന്ന മറുപടി ഇങ്ങനെ, ‘ഞാനും ഒരുകാലത്ത് മുസ്ലീം ആയിരുന്നു. എന്‍റെ വീട്ടുകാരും അധികം കൂട്ടുകാരും മുസ്ലീംഗളാണ്. ഞാന്‍ ഇസ്ലാം എന്ന പ്രത്യേയ ശാസ്ത്രത്തിലെ തിന്മകള്‍ മനസ്സിലാക്കി അതിനെ എതിര്‍ക്കുന്നു. അത് ഇസ്ലാമിലെ മാത്രമല്ല.എല്ലാ മതങ്ങളും വിഷമാണ് മനുഷ്യനില്‍ കുത്തിവെക്കുന്നത് എന്ന ബോധ്യമുള്ളത് കൊണ്ട് തന്നെയാണ്’.
ജസ്ലയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മുഴുവന്‍ വായിക്കാന്‍ ശ്രമിക്കുക. ഞാന്‍ ഏത് ചുംബന സമരത്തിലാണ് പങ്കെടുത്തത്. എന്നെനിക്കറിയില്ല. അതിന് ഞാനെതിരല്ല. പരസ്പരം രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ അതിലേക്കൊളിഞ്ഞ് നോക്കി കാമം കാണാനും കുരുപൊട്ടി്കാനും ഞാന്‍ നില്‍ക്കാത്തത് കൊണ്ട് എനിക്കതൊരു തെറ്റായി തോന്നീട്ടില്ല. പക്ഷെ കേരളത്തില്‍ ചുംബന സമരം നടത്തി ഒരുപാട് അക്രമങ്ങള്‍ നേരിട്ടവരുണ്ട്. അവര്‍ ചെയ്ത സമരത്തിന്‍റെ ക്രഡിറ്റ് എനിക് വേണ്ട. ഞാന്‍ ചുംബന സമരത്തില്‍ പങ്കെടുക്കാത്തത് കൊണ്ട് ചുംബനസമര നായിക എന്ന ബാനര്‍ എനിക്ക് വേണ്ട. ഞാന്‍ മാറു തുറക്കല്‍ സമരത്തില്‍ പങ്കെടുത്തിട്ടില്ല. വസ്ത്രം വേണോ വേണ്ടയോ എന്നൊക്കെ ഓരോരുത്തരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. അതോണ്ട് തുറന്നവരോടും തുറക്കാത്തവരോടും എനിക്ക് പ്രശ്നമില്ല. ഞാന്‍ ആധുനികതയുടെ സംഭാവനയാണ് വസ്ത്രമെന്നും അത് കംഫേര്‍ട്ടിനും കാലാവസ്ഥക്കും അനുയോചിച്ച് ധരിക്കണമെന്നും ഇഷ്ടപ്പെടുന്നൊരാളാണ്. പിന്നെ തുണിയുരിഞ്ഞ് ഞാന്‍ നടന്നിട്ടുണ്ടത്രേ. എവിടെയാണത്..എപ്പോഴാണത്…??
Also Read:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷം ഒരു കോർ ഗ്രൂപ്പ് രൂപീകരിക്കണമെന്ന് മമതാ ബാനർജി
പിന്നെ ഞാന്‍ പബ്ലിക്കിയി മദ്യപിച്ച് ആനന്തലബ്ദിയിലാറാടി റോഡിലൂടെ നടന്നിട്ടുണ്ടത്രേ. എന്തടിസ്ഥാനത്തിലാണ്ഇതൊക്കെ പറയുന്നത്..ഇനി മദ്യപിക്കുമെന്നിരിക്കട്ടെ..ഭരണഘടനാ വിരുദ്ധമൊന്നുമല്ലല്ലോ..മറ്റുള്ളോര്‍ക്ക് ഉപദ്രവമുണ്ടാക്കീട്ടുണ്ടോ എന്ന് നോക്കിയാല്‍ പോരെ..?? പിന്നെ എനിക്ക് മുസ്ലീംഗളോട് വെറുപ്പാണത്രേ. ഞാനും ഒരുകാലത്ത് മുസ്ലീം ആയിരുന്നു..എന്‍റെ വീട്ടുകാരും അധികം കൂട്ടുകാരും മുസ്ലീംഗളാണ്. ഞാന്‍ ഇസ്ലാം എന്ന പ്രത്യേയ ശാസ്ത്രത്തിലെ തിന്മകള്‍ മനസ്സിലാക്കി അതിനെ എതിര്‍ക്കുന്നു..അത് ഇസ്ലാമിലെ മാത്രമല്ല..എല്ലാ മതങ്ങളും വിഷമാണ് മനുഷ്യനില്‍ കുത്തിവെക്കുന്നത് എന്ന ബോധ്യമുള്ളത് കൊണ്ട് തന്നെയാണ്. ഞാന്‍ വീട്ടില്‍ നിന്ന് പടിയടച്ച് പിണ്ഢം വെക്കപ്പെട്ടവളാണെന്ന് പറയുന്നോരോട്. വീട്ടുകാരത് കേള്‍ക്കണ്ട.ഞങ്ങള്‍ മതം കൊണ്ട് സ്നേഹിന്നോരല്ല. മനസ്സുകൊണ്ടും തലച്ചോറുകൊണ്ടും സ്നേഹിക്കുന്നോരോടാണ്. എന്നെപോലെ ചിന്തിക്കുന്നവരെ വീട്ടില്‍ നിന്ന് പുറത്താക്കണം എന്ന നിങ്ങളുടെ ആഗ്‌രഹമാണ് നിങ്ങളുടെ കള്ളപ്രചരണങ്ങളുടെ കാമ്പ്.
സംഘപരിവാറില്‍ നിന്ന് പണം വാങ്ങിയാണ് ഞാന്‍ മതവിമര്‍ശനം നടത്തുന്നതെന്ന് പടച്ച് വിടുന്നോരോട് നിങ്ങള്‍ വിമര്‍ശിക്ുന്നതിനെക്കാള്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെ വിമര്‍ശി്കുന്നൊരാളാണ് ഞാന്‍. എല്ലാ മതരാഷ്ട്രീയ വാദത്തേയും എനിക് വെറുപ്പാണ്. പേര്‍സണലി യാതൊരു ലാഭവും ഇച്ഛിക്കാതെ നിങ്ങളുടെ ഒക്കെ ഭീഷണികള്‍ക്കും കള്ളപ്രചരണ വാദങ്ങള്‍ക്കും മുന്നിലൂടെ ജീവിക്കുന്നത്..ഒരു മാറ്റമുണ്ടാവണം എന്ന ആഗ്രഹത്തിന്‍മേല്‍ മാത്രമാണ്. നിങ്ങളുടെ മതങ്ങളിലെ മാനവിക വിരുദ്ധാശയങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ നിങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ വെറുപ്പൊന്നുകൊണ്ട് മാത്രം ഇത്തരം കള്ള പ്രചരണങ്ങള്‍ അടിച്ച് വിടുക എന്ന് മാത്രമാണ്.
Post Your Comments