ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷം ഒരു കോർ ഗ്രൂപ്പ് രൂപീകരിക്കണമെന്ന് മമതാ ബാനർജി. സോണിയ ഗാന്ധി ഇന്നലെ വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ വെർച്ച്വൽ യോഗത്തിലാണ് മമതയുടെ പരാമർശം. മൂന്ന്-നാല് ദിവസങ്ങൾ കൂടുമ്പോൾ കോർ ഗ്രൂപ്പംഗങ്ങൾ കൂടിക്കാഴ്ച നടത്തണമെന്നും സാഹചര്യങ്ങൾ വിലയിരുത്തണമെന്നും മമത ആവശ്യപ്പെട്ടതായി എൽജെഡി നേതാവ് ശരദ് യാദവ് അറിയിച്ചു.
എല്ലാ പ്രസ്ഥാനങ്ങളും ബിജെപിയെ പിന്തുണയ്‌ക്കുന്നുവെന്ന ആശങ്ക യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചു. തുടർന്നാണ് പ്രതിപക്ഷത്തിന്റെ ഒരു മുഖ്യഗ്രൂപ്പ് രൂപീകരിക്കണമെന്ന ആശയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മുന്നോട്ടുവച്ചത്. ഇത്തരമൊരു കോർ ഗ്രൂപ്പ് രൂപീകരിച്ചാൽ സോണിയയോ രാഹുലോ ആയിരിക്കും അദ്ധ്യക്ഷത വഹിക്കുകയെന്നും യോഗത്തിൽ പങ്കെടുത്ത എല്ലാവരുടെയും നിർദേശം അതുതന്നെയായിരിക്കുമെന്നും ശരദ് യാദവ് പറഞ്ഞു.
Post Your Comments