കോവിഡ് മഹാമാരിയുടെ ഭീതി നിലനിൽക്കുമ്പോഴും എല്ലാവരും ഓണം ആഘോഷിക്കുകയാണ്. എന്നാൽ ഈ ഓണം നഷ്ടപ്പെട്ടവരുടെ കൂടിയാണെന്ന് ഗായിക അഭയ ഹിരണ്മയി. ഓണ ദിനത്തില്‍ അച്ഛനെക്കുറിച്ചുള്ള ഓര്‍മകൾ പങ്കുവയ്ക്കുകയാണ് അഭയ ഹിരണ്‍മയി. ജനിച്ചിട്ട് അച്ഛനില്ലാത്ത ആദ്യത്തെ ഓണമാണ് എന്നാണ് അഭയ കുറിക്കുന്നത്. പ്രിയപ്പെട്ടവരുടെ ആത്മശാന്തിക്കായി നമ്മളും ആഘോഷിക്കണമെന്നും ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചു. മാസങ്ങള്‍ക്കു മുന്‍പാണ് അഭയയുടെ അച്ഛന്‍ കോവിഡ് ബാധിച്ചു മരിക്കുന്നത്.
അഭയ ഹിരണ്‍മയിയുടെ കുറിപ്പ്
എന്റെ ഇനിയുള്ള ഓണത്തപ്പന്‍! ജനിച്ചിട്ട് അച്ഛനില്ലാത്ത ആദ്യത്തെ ഓണമാണ്
സാദാരണ കടയൊന്നും പറ്റാഞ്ഞിട്ടു അമ്മേനെയും പെങ്ങളേയും കൊണ്ട് തിരുവന്തപുരം ചാല മാര്‍ക്കറ്റ് മുഴുവന്‍ അലഞ്ഞു തിരിഞ്ഞു നടത്തിച്ചു ഖാദിയുടെയോ ഹാന്റ്സ് ഹാന്‍വീവ്‌ന്റെയോ നല്ല പത്തരമാറ്റ് ഇഴയുള്ള നൂലിന്റെ മുണ്ടു അതും ഏറ്റവും വിലകൂടിയതു മരുമോന്‍ ഗോപിക്കു എല്ലാവര്‍ഷവും എടുത്തു കൊടുക്കും .ഈ വര്ഷം വാശിക്ക് പോയി ഞാനും എടുത്തു ,അച്ഛന്‍ ഏറ്റവും ഇഷ്ടത്തോടെ വാങ്ങി തരുന്ന രസവടാ തൊണ്ടകുരുങ്ങി നെഞ്ചരിച്ചു ഞാന്‍ ഖാദിയുടെ മുന്നില് നിന്നു .തുണിടെ നിറം കൂടി കാണാന്‍ പറ്റുന്നുണ്ടയിരുന്നില്ല ,നിറഞ്ഞൊഴുകൊന്നുണ്ടായിരുന്നു …
ഈ വര്ഷം നഷ്ടപെട്ടവരുടെ കൂടി ഓണം ആണ് ,വായ്ക്കരി ഇടാന്‍ കൂടി എത്തിപെടാന്‍ പറ്റാത്ത എന്നെ പോലുള്ളവര്‍ക്ക് .ഒരു നോക്ക് കാണാന്‍ പറ്റാത്തവര്‍ക്കു ആഘോഷിക്കണം നിങ്ങള്‍! കാരണം നമ്മള്‍ സന്തൊഷിക്കുന്നതാണ് അവരുടെ ആത്മശാന്തി ,അത് മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നതും.
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
Post Your Comments