കൊൽക്കത്ത : ബംഗാളിൽ തൃണമൂൽ കോൺഗ്രസ് താലിബാൻ സ്‌റ്റൈൽ ഭരണം നടത്താൻ ശ്രമിക്കുന്നതായി കേന്ദ്ര മന്ത്രി നിഷിത് പ്രമാണിക്. 480-ഓളം ബിജപി പ്രവർത്തകരെ അകാരണമായി ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.
‘ബംഗാളിലെ ക്രമസമാധാന നില തകരാറിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാജ്ഭംഗ്‌സി സമുദായത്തിൽ നിന്ന് പ്രാർത്ഥനയ്‌ക്ക് പോയ ആളുകളെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്തു. ഇത്തരത്തിൽ 480 ഓളം പേരെയാണ് സംസ്ഥാന പൊലീസ് പിടികൂടിയത്. ഭരണഘടനാ ലംഘനം നടത്തുന്നതിലൂടെ ബംഗാളിൽ താലിബാൻ സ്റ്റൈലിൽ ഭരണം നടപ്പിലാക്കാനാണ് മമത സർക്കാർ ശ്രമിക്കുന്നത്’- നിഷിത് പ്രമാണിക് പറഞ്ഞു.
ബംഗാളിന്റെ വിവിധ ഭാഗങ്ങളിലായി ബിജെപി ഷാഹിദ് സമ്മാൻ യാത്ര ആരംഭിച്ചിരുന്നു. എന്നാൽ ആദ്യ ദിനം തന്നെ മാനദണ്ഡങ്ങൾ ലംഭിച്ചുവെന്നാരോപിച്ച് നിരവധി ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രദേശത്ത് സംഘർഷം സൃഷ്ടിച്ചുവെന്നും വാഹനങ്ങൾ ആക്രമിച്ചുവെന്നും പറഞ്ഞാണ് പൊലീസ് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.
Post Your Comments