Bikes & ScootersLatest NewsNews

ആകർഷകമായ ഓണം ഓഫറുകൾ പ്രഖ്യാപിച്ച് പിയാജിയോ

തിരുവനന്തപുരം: വെസ്പ, അപ്രീലിയ ശ്രേണിയിലുള്ള സ്കൂട്ടറുകൾക്ക് ഓണം ഓഫറുകൾ പ്രഖ്യാപിച്ച് വാഹന നിർമാതാക്കളായ പിയാജിയോ. ഓണം ഓഫറുകളുടെ ഭാഗമായി മുഴുവൻ വെസ്പ, അപ്രീലിയ ശ്രേണിയിലുള്ള സ്കൂട്ടറുകൾക്ക് സൗജന്യ ഇൻഷുറൻസാണ് വാഗ്ദാനം ചെയ്യുന്നതെന്ന് പിയാജിയോയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ അറിയിച്ചു.

ഓരോ പർച്ചേഴ്സിനും സൗജന്യമായി ഓണം കിറ്റാണ് കമ്പനിയുടെ മറ്റൊരു സമ്മാനം. പത്ത് ശതമാനം മുതൽ കുറഞ്ഞ പലിശയുള്ള കോവിഡ് യോദ്ധകൾക്കുള്ള സീറോ ഡയറക്ട് പർച്ചേഴ്സ് പദ്ധതി, സർക്കാർ ഉദ്യോഗസ്ഥർക്ക് അവരുടെ ഐഡി കാർഡുകൾ ഉപയോഗിച്ച് നൂറ് ശതമാനം ധനസഹായത്തോടെ വാഹനം വാങ്ങാനും ഈ കാലയളവിൽ കഴിയും.

Read Also:-പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടുള്ള താരത്തെ വെളിപ്പെടുത്തി അക്തർ

അതേസമയം, സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പള ജീവനക്കാർക്ക് നൂറ് ശതമാനം ഫണ്ടിംഗോടെ വാഹനം വാങ്ങാനുള്ള സൗകര്യം, കൂടാതെ എക്സ്ചേഞ്ച് വാഹനങ്ങൾക്ക് 5000 രൂപ എക്സ്ചേഞ്ച് ബോണസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button