USALatest NewsKeralaNattuvarthaNewsIndiaInternational

യുദ്ധവും രാഷ്ട്രീയവുമല്ല പകരം ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആളുകൾ കണ്ടത് ഈ ഇന്ത്യക്കാരന്റെ പോസ്റ്റ്

രാഷ്ട്രീയ പോസ്റ്റുകളോടല്ല മറിച്ച്‌ വിനോദത്തിനുള്ള പോസ്റ്റുകളോടാണ് ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പ്രതികരിക്കുന്നത്

ഡല്‍ഹി: യുദ്ധവും രാഷ്ട്രീയവുമല്ല പകരം ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ അമേരിക്കക്കാർ കണ്ടതും പ്രതികരിച്ചതും ഒരു ഇന്ത്യക്കാരന്റെ പോസ്റ്റ്. ഗൗര്‍ ഗോപാല്‍ ദാസ് എന്ന ഇന്ത്യന്‍ സന്യാസി തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റിനോടാണ് അമേരിക്കയിലെ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പ്രതികരിച്ചിട്ടുള്ളത്.

അക്ഷരങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തുന്ന വാക്കുകളിലൂടെ ഒരാളുടെ വ്യക്തിത്വം കണ്ടെത്താന്‍ സാധിക്കുമെന്ന അവകാശവാദത്തോടെയാണ് ഗൗര്‍ ഗോപാല്‍ ദാസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലെ കണക്കുകളാണ് ഫേസ്ബുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

ഗ്ലാമർ ലുക്കിൽ തണ്ണീർമത്തനിലെ ‘സ്റ്റെഫി’: ഫോട്ടോഷൂട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

അമേരിക്കയില്‍ ഫേസ്ബുക്ക് വലതുപക്ഷ ആശയങ്ങളെ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ഫേസ്ബുക്ക് വലതുപക്ഷ രാഷ്ട്രീയത്തെ ഒരുപാട് അനുകൂലിക്കുന്നുണ്ടെന്നും വിമർശകർ പറയുന്നു. എന്നാൽ ആരോപണങ്ങൾ ശരിയല്ലെന്ന് തെളിയിക്കുകയാണ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ കണക്കുകള്‍. രാഷ്ട്രീയ പോസ്റ്റുകളോടല്ല മറിച്ച്‌ വിനോദത്തിനുള്ള പോസ്റ്റുകളോടാണ് ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പ്രതികരിക്കുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button