ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പോസ്റ്റ് നീക്കം ചെയ്ത് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും. ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ പങ്കുവെച്ച പോസ്റ്റാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നീക്കം ചെയ്തത്. ട്വിറ്ററിന് പിന്നാലെയാണ് ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും നടപടി. പെൺകുട്ടിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ പങ്കുവെച്ചതിന് ട്വിറ്റർ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിക്കുകയും പിന്നീട് പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഡൽഹിയിൽ ശ്മശാനത്തിൽ സംസ്‌കരിച്ച ഒൻപത് വയസുകാരിയുടെ മരണവുമായ ബന്ധപ്പെട്ട് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി സംസ്‌കരിക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനായ രാഹുൽ ഗാന്ധി ഇവരുടെ വീട്ടിലെത്തുകയും കുടുംബത്തോടൊപ്പമുള്ള ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയുമായിരുന്നു.
തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായ പോസ്റ്റാണിതെന്നും അതിനാലാണ് നീക്കം ചെയ്യുന്നതെന്നും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും രാഹുൽ ഗാന്ധിയെ അറിയിച്ചി. ഈ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് രാഹുൽ ഗാന്ധിയോട് ഫേസ്ബുക്ക് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Post Your Comments