ലക്‌നൗ : മൂന്നാമതും പെൺകുഞ്ഞിന് ജന്മം നൽകിയ ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് ഭർത്താവ്. ഓഗസ്റ്റ് 13-ന് ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലാണ് സംഭവം നടന്നത്. സത്യപാൽ എന്ന യുവാവാണ് ഭാര്യ സഞ്ജു(32) ന്റെ മേൽ തിളച്ചവെള്ളമൊഴിച്ചത്.
ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകാതെ പെൺകുഞ്ഞിന് ജന്മം നൽകിയതിനെ തുടർന്നായിരുന്നു തിളച്ച വെള്ളമൊഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്.
Read Also : മോദി ക്ഷേത്രത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമ മാറ്റി
2013-ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ വർഷമാണ് ഇവർക്ക് മൂന്നാമത്തെ പെൺ കുഞ്ഞ് ജനിച്ചത്. ഇതോടെ ഭർത്താവ് കടുത്ത ദേഷ്യത്തിലായിരുന്നു. മാതാപിതാക്കളിൽ നിന്നും 50,000 രൂപ ആവശ്യപ്പെടാനും ഭാര്യയോട് ഭർത്താവ് ആവശ്യപ്പെട്ടിരുന്നു. ഒപ്പം ഭാര്യയെ ഉപദ്രവിക്കുകയുംചെയ്തിരുന്നു. സംഭവത്തിൽ യുവതിയുടെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Post Your Comments