Latest NewsKeralaNews

സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് : സിപിഎം അംഗത്തിന് സസ്പെൻഷൻ

പാലക്കാട് : സഹകരണ സംഘത്തിൽ 43.5 ലക്ഷം രൂപയുടെ തട്ടിപ്പ്. കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിലാണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ സിപിഎം അംഗത്തെ സസ്‌പെൻഡ് ചെയ്തു.

സഹകരണ സംഘത്തിലെ സ്ഥിരം ജീവനക്കാരനും, കുലുക്കല്ലൂർ ലോക്കൽ കമ്മിറ്റി അംഗവുമായ കെ.പി മണികണ്ഠനെയാണ് സസ്‌പെൻഡ് ചെയ്തത്. വ്യാജ ഒപ്പിട്ട് ഇയാളാണ് സഹകരണ സംഘത്തിൽ നിന്നും പണം തട്ടിയത്. സഹകരണ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പ് നടത്താൻ സംഘത്തിന്റെ ഓണററി സെക്രട്ടറി കൂട്ടുനിന്നെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ പൊലീസിൽ പരാതിപ്പെട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button